നീറ്റ് പുതുക്കിയ ഫലം ; കേരളത്തിൽ ഒന്നാമൻ കണ്ണൂർ സ്വദേശി ശ്രീനന്ദ് ഷർമിൽ
കണ്ണൂർ: ദേശീയ മെഡിക്കൽ പ്രവേശന (നീറ്റ് യുജി) പരീക്ഷയുടെ പുതുക്കിയ ഫലം പുറത്തു വന്നപ്പോൾ കേരളത്തിൽ ഒന്നാം റാങ്ക് കണ്ണൂർ പൊടിക്കുണ്ട് സ്വദേശി ശ്രീനദ് ഷർമിലിന്. ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടിയ 17 വിദ്യാർഥികളിലൊരാളാണ് ശ്രീനന്ദ്. 99.999 പേർസന്റൈലാണ് നേടിയത്. ജൂൺ നാലിന് വന്ന ആദ്യ ഫലത്തിൽ ശ്രീനന്ദ് അടക്കം നാല് മലയാളികൾക്ക് ഒന്നാം റാങ്ക് ഉണ്ടായിരുന്നു. കഴിഞ്ഞ തവണ 99.997 പേർസ സ്റ്റൈലാണ് ശ്രീനന്ദ് അടക്കമുള്ള 67 കുട്ടികളുടെ മാർക്ക്.
Comments
Post a Comment