കൂട്ടുപുഴയിൽ കർണാടകയിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധം
ഇരിട്ടി: കർണാടകയിലെ ഷീരൂരില്‍ നാഷണല്‍ ഹൈവേയില്‍ ഉണ്ടായ അപകടത്തില്‍ കാണാതായ അർജുനെ കണ്ടെത്താൻ കർണാടക സർക്കാർ കാണിക്കുന്ന മെല്ലപ്പോക്ക് നയത്തിനെതിരെ കണ്ണൂർ ജില്ല ലോറി ഓണേഴ്സും തൊഴിലാളികളും സംയുക്തമായി കൂട്ടുപുഴയില്‍ വാഹനങ്ങള്‍ തടഞ്ഞ പ്രതിഷേധിച്ചു.
ഇന്നലെ ഉച്ചയോടെ കർണാടകയില്‍നിന്നു കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും കൂട്ടുപുഴ അതിർത്തിയില്‍ തടഞ്ഞു. കാണാതായ അർജുന്‍റെ കുടുംബത്തെ നാഷണല്‍ ഹൈവേ അഥോറിറ്റിയും കർണാടക സർക്കാരും ചേർന്ന് സംരക്ഷിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
രക്ഷാപ്രവർത്തനം ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. ഭീമമായ തുക ടോള്‍ പിരിക്കുന്ന നാഷണല്‍ ഹൈവേ അഥോറിറ്റി തൊഴിലാളികള്‍ക്ക് യാതൊരു സംരക്ഷണവും നല്‍കുന്നില്ലെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. കൂട്ടുപുഴയില്‍ നടന്ന സൂചനാ സമരത്തില്‍ അഷറഫ് എടക്കാട്, ജലീല്‍ പുന്നാട്, ഗഫൂർ കായലോട്, ഹാരിസ്,ഷാജി,ദില്‍ഷാദ്, നിതീഷ് ശിവപുരം, അസീസ് എടയന്നൂർ, ഷാജി സ്വരാജ് എന്നിവർ പങ്കെടുത്തു.
Comments
Post a Comment