രാവിലെ അടുക്കളയില്‍ കയറാനെത്തിയ വീട്ടുകാരിയെ സ്വാഗതം ചെയ്തത് 7 അടി നീളമുള്ള രാജവെമ്ബാല, ഒടുവില്‍ ചാക്കിലാക്കി
കണ്ണൂർ: രാവിലെ അടുക്കളയില്‍ കയറാനെത്തിയ വീട്ടുകാരിയെ സ്വാഗതം ചെയ്തത് ഏഴ് അടിയോളം നീളമുള്ള രാജവെമ്ബാല. ചെറുവാഞ്ചേരി - കൈതച്ചാല്‍ അനി നിവാസില്‍ അനീഷിൻ്റെ വീടിൻ്റെ അടുക്കളയിലാണ് രാജവെമ്ബാല കയറിയത്.
വിറക് അടുപ്പിന് കീഴില്‍ സൂക്ഷിച്ചിരുന്ന വിറകിന് ഇടയിലായിരുന്നു രാജവെമ്ബാല ഒളിച്ചിരുന്നത്. അടുപ്പ് കത്തിക്കാനായി വിറക് എടുക്കാനായി വീട്ടുകാർ തട്ടിന് സമീപത്തേക്ക് എത്തിയതോടെ രാജവെമ്ബാല ചീറ്റി മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഭയന്ന് പോയ വീട്ടുകാർ ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാർ രാജവെമ്ബാലയെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. കണ്ണവം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ർ സുധീർ നാരോ ത്തിൻ്റെയും സെക്ഷൻ ഫോറസ്റ്റർ സുനില്‍കുമാറിൻ്റെയും നിർദ്ധേശത്തെ തുടർന്നാണ് കണ്ണൂർ വന്യജീവി സംരക്ഷണ സംഘടന ആയ മാർക്കിൻ്റെ പ്രവർത്തകരായ ബിജിലേഷ് കോടിയേരിയും സന്ദീപ് ചക്കരക്കലും കൂടി ഏകദേശം 7 അടിയോളം നീളമുള്ള രാജവെമ്ബാലയെ പിടികൂടിയത്. പിന്നീട് ഈ രാജവെമ്ബാലെ ഉള്‍വനത്തില്‍ തുറന്നു വിടുകയായിരുന്നു.
ജൂലൈ മാസത്തില്‍ കണ്ണൂർ കുടിയാൻമലയിലെ കൊക്കോതോട്ടത്തില്‍ നിന്നും കണ്ടെത്തിയ മുട്ടകള്‍ അടവെച്ച് വനംവകുപ്പ് വാച്ചർ ഷാജി ബക്കളം വിരിയിച്ചെടുത്തത് 16 രാജവെമ്ബാലകളെയാണ്. ഷാജിയുടെ കൃത്യമായ പരിചരണത്തില്‍ രാജവെമ്ബാലയുടെ കുഞ്ഞുങ്ങളാണ് മുട്ട വിരിഞ്ഞ് പുറത്തുവന്നത്. കഴിഞ്ഞ ഏപ്രില്‍ 20 ന് കുടിയാൻമലയിലെ കൊക്കോതോട്ടത്തില്‍ നിന്ന് കണ്ടെത്തിയ 31 മുട്ടകളില്‍ 16 എണ്ണമാണ് വിരിഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് പാലക്കാട് ഒറ്റയ്ക്ക താമസിച്ചിരുന്ന യുവാവിന്റെ വീട്ടില്‍ നിന്ന് കൂറ്റൻ രാജവെമ്ബാലയെ പിടികൂടിയിരുന്നു. കിഴക്കഞ്ചേരി പാലക്കുഴി പിസിഎയില്‍ പഴനിലം ബേബിയുടെ വീട്ടില്‍ നിന്നാണ് രാജവെമ്ബാലയെ പിടികൂടിയത്. രാവിലെയാണ് പാമ്ബിനെ കണ്ടത്.
Comments
Post a Comment