ശ്രദ്ധിക്കുക ; തേരട്ട പുറപ്പെടുവിക്കുന്ന രാസവസ്തു മനുഷ്യന് അപകടം
ഇഴ ചന്തുക്കളുടെ ശല്യം രൂക്ഷമാകുന്ന സമയമാണ് മഴക്കാലം എന്നത്. ഈച്ചയും പാറ്റയും മുതല്‍ പാമ്ബുകളുടെ ശല്യം വരെയാണ് ഈ കാലത്ത് ഉണ്ടാകുക.
അതുകൊണ്ട് തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ മഴക്കാലത്ത് പ്രത്യേക ശ്രദ്ധയും പുലർത്താറുണ്ട്. മഴക്കാലത്ത് എല്ലായിടത്തും കാണുന്ന ഒരു ജീവിയാണ് തേരട്ട. ഇതില്‍ മഞ്ഞയും കറുപ്പും നിറത്തിലുള്ള ഈ തേരട്ടയാണ് വളരെ കൂടുതലായി വീടിന്റെ പരിസരങ്ങളില്‍ കാണാറുള്ളത്. മണ്ണെണ്ണപ്പുഴു, കല്യാണി പുഴു എന്നെല്ലാം ഇത് അറിയപ്പെടാറുണ്ട്.
പൊതുവെ പരിസ്ഥിതിയ്ക്ക് വലിയ ദോഷം ഉണ്ടാക്കാ ജീവികള്‍ ആണ് ഇത്തരം തേരട്ടകള്‍. എന്നാല്‍ ഇവ മനുഷ്യന് ദോഷമാണ്. ഇവ പുറപ്പെടുവിയ്ക്കുന്ന പ്രത്യേക തരം രാസവസ്തുവാണ് നമുക്ക് ഭീഷണിയാകുന്നത്. അതുകൊണ്ട് തന്നെ ഇവയെ തുരത്തേണ്ടതും അത്യാവശ്യമാണ്.
കരിയിലകളും മാലിന്യങ്ങളും ധാരാളമായുള്ള സ്ഥലങ്ങളാണ് ഇത്തരം തേരട്ടകളുടെ വാസകേന്ദ്രം. അന്തരീക്ഷത്തില്‍ തണുപ്പുണ്ടാകുമ്ബോഴാണ് ഇവ കൂട്ടത്തോടെ പുറത്തുവിടാറുള്ളത്. ഈ കാലയളവില്‍ തന്നെ ഇവയുടെ പ്രജനനവും നടക്കും. മുട്ടയിടുകയാണ് ഇവയുടെ രീതി. അതിവേഗം ഇഴഞ്ഞ് നീങ്ങാൻ കഴിവുള്ള ജീവിയാണ് ഇത്തരം തേരട്ടകള്‍.
ശത്രുക്കളില്‍ നിന്നും രക്ഷ നേടാൻ വേണ്ടിയാണ് ഇവ ശരീരത്തില്‍ നിന്നും പ്രത്യേകതരം രാസവസ്തു പുറപ്പെടുവിക്കുന്നത്. മണ്ണയ്ക്ക് സമാനമായ മണമാകും ഇതിനുണ്ടാകുക. ഈ രാസവസ്തു നമ്മുടെ ശരീരത്തില്‍ തട്ടിയാല്‍ പൊള്ളലുണ്ടാകും. ഇവ വീണ ഭക്ഷണം കഴിച്ചാല്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ആകും ഉണ്ടാകുക. ഈ രാസവസ്തു കണ്ണില്‍ തട്ടിയാല്‍ കാഴ്ച ശക്തിയെ അത് ഗുരുതരമായി ബാധിക്കും.
കുട്ടികള്‍ ഉള്ള വീടുകളില്‍ ഇത്തരം തേരട്ടകള്‍ ഉണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ ഇതിനെ പിടിയ്ക്കാനും വായിലിടാനും സാദ്ധ്യതയുണ്ട്. ഇത് വായും ചുണ്ടും നാക്കുമെല്ലാം പൊള്ളാൻ ഇടയാക്കും.
Comments
Post a Comment