അഞ്ചരക്കണ്ടി പുഴയോരത്ത് കരയിടിച്ചില്‍ രൂക്ഷം

ചക്കരക്കല്ല്: അഞ്ചരക്കണ്ടി പുഴയുടെ വിവിധ ഭാഗങ്ങളില്‍ കരയിടിച്ചില്‍ രൂക്ഷമായി. പുഴയോട് ചേർന്നുള്ള ഭാഗങ്ങളിലാണ് രൂക്ഷമായ കരയിടിച്ചില്‍.

അഞ്ചരക്കണ്ടി-പാളയം റോഡില്‍ മൂയിക്കല്‍ ഭാഗം കരയിടിഞ്ഞ് അപകടാവസ്ഥയിലായി. 
വീതികുറഞ്ഞ റോഡില്‍ രണ്ടുവാഹനങ്ങള്‍ ഒരേസമയം വന്നാല്‍ അപകടത്തില്‍പെടാനുള്ള സാധ്യതയെറെയാണ്. കാടുപിടിച്ചു കിടക്കുന്നതിനാല്‍ കരയിടിഞ്ഞത് കൃത്യമായി കാണാൻ സാധിക്കില്ല. മൂയിക്കല്‍, ചാമ്ബാട്, മുണ്ടമെട്ട, മാമ്ബ തുടങ്ങിയ സ്ഥലങ്ങളിലും കരയിടിച്ചില്‍ രൂക്ഷമാണ്. കനത്ത മഴയില്‍ പ്രദേശത്ത് വലിയ നാശനഷ്ടമാണുണ്ടായത്. തീരസംരക്ഷണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യമായ സഹായം ലഭിക്കുന്നില്ല. കരയിടിഞ്ഞ മൂയിക്കല്‍ ഭാഗത്ത് സംരക്ഷണവേലി ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അഞ്ചരക്കണ്ടി പുഴയുടെ തീരസംരക്ഷണത്തിന് നടപടി വേണമെന്ന് കർഷകരും ആവശ്യപ്പെടുന്നു.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ