ഉച്ചഭക്ഷണ പദ്ധതി സ്‌കൂൾകുട്ടികൾക്ക് അരി വിതരണം തുടങ്ങി

ഓണത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കും അരി വിതരണം തുടങ്ങി. ഉച്ചഭക്ഷണ
പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 12027 വിദ്യാലയങ്ങളിലെ 26.22 ലക്ഷം വിദ്യാർഥികൾക്ക് അഞ്ച് കിലോ വീതം അരിയാണ് വിതരണം ചെയ്യുന്നത്. കമലേശ്വരം ജിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥി റിസ്വാന് നൽകി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സംസ്ഥാനത്ത് 13,112 മെട്രിക് ടൺ അരിയാണ് ആകെ വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോയാണ് സ്കൂളുകളിൽ അരി എത്തിക്കുന്നത്. പിടിഎ, സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, എസ്എംസി, മദർ
പി ടിഎ എന്നിവയുടെ നേതൃത്വത്തിലാണ് വിതരണം. ചടങ്ങിൽ മന്ത്രി ജി ആർ അനിൽ
അധ്യക്ഷനായി.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ