പയ്യന്നൂരിൽ ഷോപ്രിക്സ് വസ്ത്രാലയത്തിന് തീപിടിച്ചു

പയ്യന്നൂർ: പുതിയ ബസ്സ് സ്റ്റാൻഡിന് സമീപം ഷോപ്രിക്സ് വസ്ത്രാലയത്തിൽ തീപ്പിടിത്തം. ചൊവ്വാഴ്ച രാത്രി 10.45-ഓടെയാണ് സംഭവം.

പയ്യന്നൂർ അഗ്നിരക്ഷ സേനയെത്തി തീയണച്ചു. തീപ്പിടിത്തത്തിൻ്റെ കാരണം അറിവായിട്ടില്ല. പെരുമ്പ പയ്യന്നൂർ ടൗൺ റോഡരികിലാണ് ഷോപ്രിക്സ്‌ വസ്ത്ര വില്പന ശാലയുടെ കെട്ടിടം.

തീ കണ്ട് ഇതുവഴി വന്ന വാഹനങ്ങളിൽ ഉള്ളവരും ഓട്ടോറിക്ഷ ഡ്രൈവർമാരും സംഭവ സ്ഥലത്ത് തടിച്ചുകൂടി.

കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപ്പിടിത്തം ഉണ്ടായത്. ഇവിടെ ഉണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും കത്തി നശിച്ചു.

തീ അടുത്തുള്ള കെട്ടിടങ്ങളിലേക്കും മറ്റ് നിലകളിലേക്ക് പടരുന്നത് അഗ്നിരക്ഷാസേന ഇല്ലാതാക്കി.

12 മണിക്ക് ശേഷവും അഗ്നിരക്ഷ സേനയുടെ തീയണക്കാൻ ഉള്ള ശ്രമങ്ങൾ തുടർന്നു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ