എളയാവൂരില്‍ കൈത്തറി ഉത്പന്ന നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം

കണ്ണൂർ: എളയാവൂരില്‍ കൈത്തറി ഉത്പന്ന നിർമാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ തുണിത്തരങ്ങള്‍ കത്തിനശിച്ചു.

ധർമോദയം എല്‍പി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന കൈത്തറി തുണിയില്‍ നിന്ന് ബാഗ് ഉള്‍പ്പെടെയുള്ള കയറ്റുമതി ഉത്പന്നങ്ങള്‍ നിർമിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ മുകള്‍ നിലയിലുണ്ടായ തീപിടിത്തത്തില്‍ ഉത്പന്ന നിർമാണത്തിനായി സൂക്ഷിച്ച തുണിത്തരങ്ങള്‍ പൂർണമായും കത്തി നശിച്ചു. അരോളി സ്വദേശി വി.വി. കിരണിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. 

ഇന്നലെ വൈകുന്നേരം 6.45 ഓടെ മുകള്‍ നിലയില്‍ നിന്ന് പുക ഉയരുന്നത് കണ്ട പ്രദേശവാസികള്‍ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. കണ്ണൂരില്‍ നിന്ന് അസി. സ്റ്റേഷൻ ഓഫീസർ എസ്. അനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. വലിയ വാഹനത്തിന് തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് എത്താൻ സൗകര്യമില്ലാഞ്ഞത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അഗ്നിശമന സേനാംങ്ങള്‍ രണ്ടു മണിക്കൂർ നേരം പരിശ്രമിച്ചാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.


Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ