മാഹി സെന്‍റ് തെരേസ ബസിലിക്ക തിരുനാള്‍ അഞ്ചു മുതല്‍

മാഹി : മാഹി സെന്‍റ് തെരേസ ബസിലിക്ക തീർഥാടന കേന്ദ്രത്തില്‍ തിരുനാള്‍ മഹോത്സവം ഒക്‌ടോബർ അഞ്ചു മുതല്‍ 22 വരെ നടക്കും.

അഞ്ചിനു രാവിലെ 11.30ന് കൊടിയേറ്റം. ഉച്ചയ്ക്ക് 12ന് വിശുദ്ധ അമ്മ ത്രേസ്യയുടെ അദ്ഭുത തിരുസ്വരൂപ പ്രതിഷ്ഠ. വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, നൊവേന എന്നിവയ്ക്ക് കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍. ജെൻസൻ പുത്തൻവീട്ടില്‍ കാർമികത്വം വഹിക്കും. ആറിനു രാവിലെ ഏഴിനും ഒന്പതിനും ദിവ്യബലിക്ക് ഫാ. ആന്‍റോ എസ്ജെ കാർമികത്വം വഹിക്കും. രാവിലെ 11ന് ദിവ്യബലിക്ക് ഫാ. എ. മുത്തപ്പൻ, ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യബലിക്ക് ഫാ. ജോസഫ് അനില്‍, വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഫാ. പോള്‍ എജെ എന്നിവർ കാർമികത്വം വഹിക്കും. 

ഒക്‌ടോബർ ഏഴു മുതല്‍ 11 വരെ രാവിലെ ഏഴിന് ദിവ്യബലി. വൈകുന്നേരം ആറിന് നടക്കുന്ന ആഘോഷമായ ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഛാന്ദാ ബിഷപ് മാർ എഫ്രേം നരികുളം, ഫാ. ഷിജോയ് ആൻഡ് ഫാ. ഷാന്‍റോ, ഫാ. ജോണ്‍ വെട്ടിമല, ഫാ. കെ.ജോണ്‍സണ്‍, ഫാ. ഡാനി ജോസഫ് എന്നിവർ കാർമികത്വം വഹിക്കും. 12ന് രാവിലെ ഏഴിനും ഒന്പതിനും ദിവ്യബലി-ഫാ. ആന്‍റണി പാലിയത്തറ, 11ന് ദിവ്യബലി-ഫാ. സുധീപ് എം, ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യബലി-ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് എസ്, വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, നൊവേന-ഫാ. ഷോബി ജോർജ്. 

13ന് രാവില ഏഴിനും എട്ടിനും നടക്കുന്ന ദിവ്യബലിക്ക് ഫാ. മെല്‍വിൻ ദേവസി കാർമികത്വം വഹിക്കും. 11ന് ഫാ. ആന്‍റണി കുരിശിങ്കല്‍ ഒഎഫ്‌എം, ഉച്ചകഴിഞ്ഞ് മൂന്നിന് ഫാ. പാസ്കല്‍ എന്നിവർ ദിവ്യബലിക്ക് കാർമികത്വം വഹിക്കും. വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, നൊവേന എന്നിവയ്ക്ക് പോണ്ടിച്ചേരി അതിരൂപത ആർ‌ച്ച്‌ബിഷപ് ഡോ. ഫ്രാൻസിസ് കലിസ്റ്റ് കാർമികത്വം വഹിക്കും. 

14, 15 തിയതികളിലാണ് പ്രധാന തിരുനാള്‍ ദിവസങ്ങള്‍. 14ന് രാവിലെ ഏഴിനും 10നും ദിവ്യബലി-ഫാ. നോബിള്‍ ജൂഡ് എംജെ. വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, നൊവേന എന്നിവയ്ക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്‍റണി വാലുങ്കല്‍ കാർമികനാകും. 
പ്രധാന തിരുനാള്‍ ദിനമായ 15ന് പുലർച്ചെ ഒന്നു മുതല്‍ രാവിലെ ആറുവരെ ശയനപ്രദക്ഷിണം. തുടർന്ന് ദിവ്യബലി. രാവിലെ 10.30 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി, നൊവേന എന്നിവയ്ക്ക് കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലക്കല്‍ കാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യബലി-ഫാ. ടോണി ഗ്രേഷ്യസ്. വൈകുന്നേരം അഞ്ചിന് സ്നേഹസംഗമം. 

16 മുതല്‍ 18 വരെ രാവിലെ ഏഴിന് ദിവ്യബലി. വൈകുന്നേരം ആറിന് നടക്കുന്ന ആഘോഷമായ ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഫാ. ഡിലു റാഫേല്‍ എംഎംഐസി, ഫാ. ഫ്രാൻസിസ് മരോട്ടിക്കപറന്പില്‍, ഫാ. ഷാജു ആന്‍റണി എന്നിവർ കാർമികത്വം വഹിക്കും. 19ന് രാവലിലെ ഏഴിനും ഒന്പതിനും ദിവ്യബലി-ഫാ. റോബിൻ ഒഎഫ്‌എം, 11ന് ദിവ്യബലി-ഫാ. ആഷ്‌ലിൻ കളത്തില്‍, മൂന്നിന് ദിവ്യബലി-ഫാ. ലാല്‍ ഫിലിപ്പ്. വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, നൊവേന-ഫാ. ജിജു പള്ളിപ്പറന്പില്‍. 

20ന് രാവിലെ ഏഴിനും ഒന്പതിനും ദിവ്യബലി-ഫാ. ജോമോൻ സി, 11ന് ദിവ്യബലി-ഫാ. പോള്‍ പേഴ്സി, മൂന്നിന് ദിവ്യബലി-ഫാ. തോംസണ്‍ കെ. വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, നൊവേന എന്നിവയ്ക്ക് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം കാർമികത്വം വഹിക്കും.

21ന് രാവിലെ ഏഴിന് ദിവ്യബലി. ആറിന് ആഘോഷമായ ദിവ്യബലി, നൊവേന-ഫാ. സജീവ് വർഗീസ്. 22ന് രാവിലെ ദിവ്യബലി-ഫാ. നോബിള്‍ എംഎംഐസി, ഒന്പതിന് ദിവ്യബലി, നൊവേന-ഫാ. ഫ്രെഡിൻ ജോസഫ്, 10.30ന്-കണ്ണൂർ രൂപത വികാരി ജനറാള്‍ മോണ്‍. ക്ലാരൻസ് പാലിയത്ത്.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ