കിൻഫ്ര കെട്ടിടം ഉദ്ഘാടനം ഒന്നിന്
മട്ടന്നൂർ: വെള്ളിയാംപറമ്പിലെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിന്റെ പുതുതായി നിർമിച്ച സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി കെട്ടിടം ഉദ്ഘാടനം ഒക്ടോബർ ഒന്നിന് വൈകിട്ട് മൂന്നിന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും.
കെ കെ ശൈലജ എം എൽ എ അധ്യക്ഷത വഹിക്കും. മൂന്ന് നിലകളിലായി 48,000 ചതുരശ്ര അടിയിൽ നിർമിച്ച എസ് ഡി എഫ് കെട്ടിടത്തിൽ വ്യവസായ സംരംഭകർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
Comments
Post a Comment