ഇന്ന് തിരുവോണം; ഓണക്കോടിയുടുത്ത്, സദ്യയുണ്ട് പൊന്നോണം ആഘോഷിക്കാന്‍ ലോകമെമ്ബാടുമുള്ള മലയാളികള്‍

ഇന്ന് പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണദിനം. ഓണവിഭവങ്ങളും സദ്യകളും പായസവും ഒരുക്കി ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികള്‍.

വയനാട് മുണ്ടക്കൈയില്‍ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായ രീതിയിലാണ് കേരളത്തില്‍ ഇക്കുറി ആഘോഷം. എങ്കിലും പൊലിമ കുറയാതെ തന്നെയാണ് ആഘോഷം. 

തിരുവോണ തലേന്നായ ഉത്രാട ദിനത്തില്‍ ഉത്രാടപ്പാടില്‍ പതിവുപോലെ ഗംഭീരമായി. ഉത്രാടപ്പാച്ചില്‍ കഴിഞ്ഞ് നിറ മനസ്സോടെയാണ് ഇക്കുറി ഓണം ആഘോഷിക്കുന്നത്. അത്തം നാളില്‍ തുടങ്ങിയ ഒരുക്കങ്ങളാണ് പൂര്‍ണതയിലെത്തുന്നത്. വര്‍ണാഭമായ ആഘോഷപ്പൊലിമയാണ് എങ്ങും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ഓണാഘോഷം നടക്കുന്നുണ്ട്‌.

ഉത്രാട പാച്ചിലിലായിരുന്നു ഇന്നലെ നാട്. ഓണക്കോടി എടുക്കാനും ഓണസദ്യയ്ക്കും ഓണത്തപ്പനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്കും തിരക്കോടു തിരക്കായിരുന്നു. പച്ചക്കറി, പഴം, പൂവ്, പാല്‍, വസ്ത്രം വിപണികളിലായിരുന്നു ആളുകള്‍ ഒഴുകിയെത്തിയത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള നഗര-ഗ്രാമ വ്യത്യാസമില്ലാതെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിലെല്ലാം തിരക്കായിരുന്നു. പുത്തന്‍ ട്രെന്‍ഡുകളുടെ ശേഖരവുമായി തുണിക്കടകള്‍ ഓണത്തെ വരവേല്‍ക്കാന്‍ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. 

വന്‍കിട ബ്രാന്‍ഡുകളുടെ ഓഫറുകളുമായി ഓണക്കാലത്ത് സജീവമായിരുന്നു. പൂവിപണിയും സജീവമായിരുന്നു. ഓണച്ചന്ത, ഭക്ഷ്യമേള, വിപണനമേളയുമെല്ലാം നന്നു തിരുവോണസദ്യ അടിപൊളിയാക്കാനുള്ള ഒരുക്കങ്ങള്‍ വീടുകളില്‍ എന്നതു പോലെ നഗരങ്ങളിലെ കാറ്ററിംഗ് കേന്ദ്രങ്ങളിലും നടന്നു. ഹോട്ടലുകളില്‍ ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ബുക്കിംഗ് അനുസരിച്ച്‌ സദ്യയുടെയും പായസത്തിന്റെയും മറ്റും വിതരണവും നടക്കുന്നു. 

വിഭവസമൃദ്ധമായ തിരുവോണ സദ്യയുമായി ഹോട്ടലുകളും ചയ്യാറാണ്. പുത്തനുടുപ്പുകളും സദ്യയുമായി ഓണം പൊടിപൊടിക്കുമ്ബോള്‍ ഇന്നത്തെ തലമുറയ്ക്ക് ഓണക്കളികള്‍ വലിയ പരിചയം കാണണമെന്നില്ല. അന്യം നിന്നുപോകുന്ന സാംസ്‌കാരിക വിനോദങ്ങളിലല്‍ ഒന്നാണ് ഓണക്കളികള്‍ ഗ്രാമങ്ങളില്‍ ചിലയിടങ്ങളില്‍ അരങ്ങേറുന്നുണ്ട്. കാമ്ബസുകളിലേ ഓണാഘാഷവും പതിവുപോലെ നടന്നിരുന്നു. തിരുവാതിരയും ഓണത്തല്ലും പുലിക്കളിയുമെല്ലാം ഓണാഘോഷത്തിന്റെ ഭാഗങ്ങളാണ്. ഈ ഓണക്കളികളുടെ വരവു കൂടിയാണ് ഓണക്കാലം. 


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ