മാഹിയില്‍ കുടിച്ച് പൂസായി നടുറോഡില്‍ മധ്യവയസ്കന്‍റെ വിളയാട്ടം
മദ്യപിച്ച് അർധബോധാവസ്ഥയില്‍ മാഹിയില്‍ നടുറോഡില്‍ മധ്യവയസ്കന്‍റെ വിളയാട്ടം. തിങ്കളാഴ്ച രാവിലെ എട്ടു മണിക്കാണ് സംഭവം.
മാഹിപാലത്തിന് നടുവില്‍ റോഡില്‍ ബസിന് കുറുകെ കിടന്നായിരുന്നു ഇയാളുടെ പരാക്രമം.
പിടിച്ചു മാറ്റി റോഡരികിലേക്ക് കിടത്താൻ പോയവർക്ക് ഇയാളുടെ തെറിയഭിഷേകമായിരുന്നു. മാറ്റി റോഡരികിലേക്ക് കിടത്തിയെങ്കിലും വീണ്ടും നടുറോഡില്‍ വന്നു കിടന്നു. ഇതോടെ പാലത്തില്‍ ഗതാഗതക്കുരുക്കായി.
മാഹിയില്‍ മദ്യഷാപ്പുകള്‍ തുറക്കുന്നത് രാവിലെ ഒമ്ബതിനാണെങ്കിലും 'സ്ഥിരം കസ്റ്റമർ'ക്ക് മദ്യം കരിഞ്ചന്തയില്‍ സുലഭമായി ലഭിക്കുന്നണ്ടത്രെ. രാവിലെ പിൻവാതിലില്‍ കൂടി മദ്യ വില്‍പന നടത്തുന്ന മദ്യക്കടകളുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.
Comments
Post a Comment