ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മയ്യിൽ ഗവ. ഹയർ സെക്കൻഡറിക്ക് ഓവറോൾ കിരീടം
തളിപ്പറമ്പ് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ കീരീടം നേടി.
കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനത്തും ചട്ടുകപ്പാറ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അറബിക് കലോത്സവത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി ഒവറോൾ നേട്ടത്തിലെത്തി. മയ്യിൽ ഗവ. ഹയർ സെക്കണ്ടറി രണ്ടാം സ്ഥാനത്തുമായി.
എൽ പി വിഭാഗത്തിൽ പെരുവങ്ങൂർ എ എൽ പി സ്കൂൾ ഒന്നാമതായി. മൊറാഴ സൗത്ത് എ എൽ പി സ്കൂൾ, സി എച്ച് കമ്മാരൻ സ്മാരക യു പി സ്കൂൾ എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. മയ്യിൽ എ എൽ പി സ്കൂളിനാണ് മൂന്നാം സ്ഥാനം.
കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ കലോത്സവ സമാപന സമ്മേളനം കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൾ മജീദ് ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ ഫലപ്രഖ്യാപനം നടത്തി. സംഘാടക സമിതി ചെയർമാൻ പി വി വൽസൻ, പ്രിൻസിപ്പൽ കെ രാജേഷ് എന്നിവർ സംസാരിച്ചു.
Comments
Post a Comment