മാടായി ഉപജില്ല കലോത്സവ പന്തല്‍ തകര്‍ന്നുവീണു

പഴയങ്ങാടി: മാടായി ഉപജില്ല സ്കൂള്‍ കലോത്സവത്തിനായി മാടായി ഗവ. ബോയ്സ് വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്കൂള്‍ വളപ്പില്‍ നിർമിച്ച പന്തല്‍ തകർന്നു വീണു.തിങ്കളാഴ്ച സന്ധ്യയോടെയാണ് പന്തല്‍ തകർന്നു വീണത്. ഇരുമ്ബു തൂണുകളും ഷീറ്റുകളും ഉപയോഗിച്ച്‌ നിർമിച്ച പ്രധാന പന്തലാണ് തകർന്നത്. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. 

എരിപുരത്തുള്ള മാടായി ഗവ. ബോയ്സ് വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ നവംബർ ഒന്നു മുതല്‍ ആറു വരെ തീയതികളില്‍ നടക്കുന്ന സ്കൂള്‍ കലോത്സവത്തില്‍ എട്ടു പഞ്ചായത്തുകളിലെ 91 വിദ്യാലയങ്ങളില്‍ നിന്നായി 5000 ല്‍ പരം വിദ്യാർഥികളാണ് പങ്കെടുക്കേണ്ടത്. നിർമാണത്തകരാറാണ് പന്തല്‍ തകർന്നതിന് കാരണമായതെന്ന് കരുതുന്നു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ