സിനിമ നടൻ അല്ല, പുതിയ ലക്ഷ്വറി കാര്‍ വാങ്ങാൻ 14 കോടി പൊടിച്ച കണ്ണൂര്‍ക്കാരന്റെ നില്‍പ്പ് കണ്ടോ? 25 വയസേയുള്ളൂ

ആഡംബര വാഹനങ്ങളോട് ഏറ്റവും ഭ്രമമുള്ളവരാണ് മലയാളികള്‍. കാറുകളെ കുറിച്ച്‌ ഏറ്റവും കൂടുതല്‍ അറിയാൻ ശ്രമിക്കുന്നതും ജ്ഞ്യാനമുള്ളതും നമുക്കാണെന്ന് അഹങ്കരിച്ചാലും തെറ്റൊന്നുമില്ല.
വലിയ വ്യവസായികളും സിനിമ താരങ്ങളുമെല്ലാം അള്‍ട്രാ ലക്ഷ്വറി കാറുകളെല്ലാം വാങ്ങുന്നത് വായിച്ചറിയാനും ഏറെ താത്പര്യമുള്ളവരാണ് നാം മലയാളികള്‍. പ്രിയതമയുടെ പിറന്നാളിന് 8 കോടി രൂപയുടെ റോള്‍സ് റോയ്‌സ് സമ്മാനിച്ച്‌ വാർത്തകളില്‍ നിറഞ്ഞുനിന്ന ഒരാളാണ് ദുബായ് വ്യവസായിയും കോണ്‍ട്രാക്ടർ സ്ഥാപന മേധാവിയുമായ അംജദ് സിത്താര. ഈ സംഭവം നടന്നിട്ട് വർഷം കുറച്ചായെങ്കിലും ഇപ്പോഴിതാ ഇദ്ദേഹം വീണ്ടും വാർത്തകളില്‍ നിറയുകയാണ്.

ലോകത്തിലെ ഏറ്റവും വിലക്കൂടിയ കാറുകളില്‍ ഒന്ന് സ്വന്തമാക്കിയാണ് കണ്ണൂർക്കാരനായ അംജദ് മലയാളികള്‍ക്ക് അഭിമാനമായിരിക്കുന്നത്. റോള്‍സ് റോയിസ് റെയ്ത്ത് ബ്ലാക്ക് ബാഡ്‌ജ് സ്വന്തമാക്കിയ യുവവ്യവസായി ഇപ്പോള്‍ റോള്‍സ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്ജ് സീരീസ് II എന്ന അത്യാഡംബര കാറാണ് തന്റെ മുറ്റത്തെത്തിച്ചിരിക്കുന്നത്. സ്വദേശത്തും വിദേശത്തുമായി കലിനന്‍ എസ്‌യുവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വൃക്തി എന്ന പദവിയും ഇനി അംജദ് സിത്താരക്കാണ് സ്വന്തം.

ഏറ്റവും പുതിയ റോള്‍സ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്ജ് സീരീസ് II എന്ന ഇടിവെട്ട് വണ്ടി വാങ്ങിയ വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് അംജദ് ലോകത്തെ അറിയിച്ചിരിക്കുന്നത്. കാറുകളുടെ രാജാവിനെ ഗരാജിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന അടിക്കുറിപ്പോടെയാണ് ഇദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഇത് കാറിനെക്കുറിച്ച്‌ മാത്രമല്ല, എന്നെ ഇവിടെ എത്തിച്ച യാത്രയെക്കുറിച്ചാണ് എന്നും എഴുതിച്ചേർത്തിട്ടുണ്ട്.

ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ റോള്‍സ് റോയ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികവാര്‍ന്ന മോഡല്‍ എന്നാണ് കലിനൻ ബ്ലാക്ക് ബാഡ്‌ജ് സീരീസ് II പകിപ്പിനെ കമ്ബനി വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇതിന്റെ സ്റ്റാൻഡേർഡ് മോഡലിന് 10.50 കോടി രൂപയും ബ്ലാക്ക് ബഡ്ജ് പതിപ്പിന് 12.25 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഇതില്‍ വില കൂടിയ വേരിയന്റ് തന്നെയാണ് അംജദ് സിത്താരയും സ്വന്തമാക്കിയിരിക്കുന്നത്.


Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ