തളിപ്പറമ്പ് ചിറവക്കില്‍ സിഗ്നല്‍ 26ന് തെളിയും; ഗതാഗതക്കുരുക്കിന് പരിഹാരം

ചിറവക്കിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം. തളിപ്പറമ്പ് നഗരത്തെ ഉള്‍പ്പെടെ ഗുരുതരമായി ബാധിക്കുന്ന കുരുക്കഴിക്കാൻ സിഗ്നല്‍ സംവിധാനമൊരുക്കിയിരിക്കുകയാണ് അധികൃതർ.

ട്രാഫിക്ക് സിഗ്നല്‍ ലൈറ്റുകള്‍
26ന് രാവിലെ 11 മണിക്ക് നഗരസഭ ചെയർപേഴ്സണ്‍ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യും.

നഗരസഭ ചിറവക്കില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ബസ് സ്റ്റോപ്പുകളുടെ ക്രമീകരണം നീണ്ടുപോയതോടെ ഉദ്ഘാടനം നീളുകയായിരുന്നു. ദേശീയപാതയില്‍ നിന്നും തളിപ്പറമ്ബ് -ഇരിട്ടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ബസുകള്‍ നിർത്തി യാത്രക്കാരെ കയറ്റുന്നത് ദേശീയപാതയില്‍ ഉള്‍പ്പെടെ ഗതാഗത തടസത്തിനിടയാക്കിയിരുന്നു.

സിഗ്നല്‍ പ്രവർത്തന സജ്ജമാകുന്നതോടെ ഈ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും സിഗ്നല്‍ സമയ ക്രമീകരണം താറുമാറാവുകയും ചെയ്യുമെന്ന വിലയിരുത്തലിനെ തുടർന്ന് ബസ് സ്റ്റോപ്പ് മാറ്റിയിട്ടുണ്ട്. ദേശീയപാതയോരത്ത് അക്കിപ്പറമ്ബ് സ്‌കൂളിന് സമീപത്തായി സ്‌പോണ്‍സർമാരെ കണ്ടെത്തി ബസ് ഷെല്‍ട്ടർ നിർമ്മിച്ചു. തളിപ്പറമ്ബ് ഭാഗത്തേക്ക് വരുന്ന ബസുകള്‍ നിർത്തുന്ന സ്ഥലത്തും ബസ് ഷെല്‍ട്ടർ നിർമ്മിച്ചിട്ടുണ്ട്.

ക്രമീകരണങ്ങളുടെ ഭാഗമായി നഗരസഭയില്‍ ഭരണാധികാരികളും പൊലീസ്, ആർ.ടി.ഒ, ഓട്ടോറിക്ഷാ, ബസ് തൊഴിലാളി, മുതലാളി സംഘടനാ, രാഷ്ട്രീയ കക്ഷി, വ്യാപാരി പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച്‌ അവലോകന യോഗം നടന്നു.

ചിറവക്കിലെ ഓട്ടോറിക്ഷകള്‍ തളിപ്പറമ്പ് ഭാഗത്തേക്ക് ദിശ മാറ്റി പാർക്ക് ചെയ്യാനും പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളുടെ എണ്ണം 10 ആക്കി പരിമിതപ്പെടുത്താനും തീരുമാനിച്ചു.


Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ