പയ്യന്നൂരിൽ പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്
പയ്യന്നൂർ : പയ്യന്നൂർ പെരുമ്പയിലെ പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്. സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിലാണ് തർക്കം ഉണ്ടായത്.
രണ്ടു ബസ്സുകളും ഏകദേശം ഒരേ സമയത്താണ് കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് ട്രിപ്പ് എടുക്കുന്നത്. ഇതേ ചൊല്ലി തളിപ്പറമ്പിൽ ഉണ്ടായ വാക് തർക്കത്തിന് തുടർച്ചയായിരുന്നു പെട്രോൾ പമ്പിലെ കൂട്ടത്തല്ല്. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു.
Comments
Post a Comment