കാസർഗോഡ് റെയിൽവേ ട്രാക്കിൽ കല്ല് വെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; ഒരാൾ പിടിയിൽ
റെയിൽവേ ട്രാക്കുകളിൽ
കരിങ്കല്ല് കയറ്റി വച്ച് ട്രയിൻ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ. പത്തനംതിട്ട ആറുകാലികൾ വെസ്റ്റ് വയല ഏഴംകുളം ബേബി വില്ലയിലെ അഖിൽ മാത്യു (21)വിനെയാണ് അറസ്റ്റ് ചെയ്‌തതെന്ന് ആർ പി എഫ് ഇൻസ്പെക്‌ടർ എം അക്‌ബറലി അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് കളനാട് റെയിൽവേ പാളത്തിൽ ചെറിയ കല്ലുകൾ വച്ചത്. അമൃതസർ- കൊച്ചുവേളി എക്‌സ്പ്രസ് കടന്ന് പോയതോടെ ഈ കല്ലുകൾ പൊടിഞ്ഞ നിലയിലായിരുന്നു. രണ്ട് ട്രാക്കിലും കല്ലുകൾ വച്ചിരുന്നു. പാളത്തിലെകരിങ്കല്ല് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കാസർകോട് റെയിൽവെ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് അഖിൽ ജോൺ മാത്യുവാണ് അറസ്റ്റിലായത്.
ചൊവ്വാഴ്‌ച പുലർച്ചെ മൂന്നു സ്ഥലങ്ങളിൽ പാളത്തിൽ കല്ല് കയറ്റി വച്ച് അഖിൽ ജോൺ മാത്യു ട്രയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്. പുലർച്ചെ 1.20 ഓടെയാണ് സംഭവം. പ്രേമനൈരാശ്യത്തെ തുടർന്നാണ് ഇയാൾ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചതെന്ന് പ്രതി മൊഴി നൽകി. കഴിഞ്ഞ എട്ടിന് ബേക്കൽ പൂച്ചക്കാട് വച്ച് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രയിന് കല്ലെറിഞ്ഞ് ഗ്ലാസ് തകർന്ന സംഭവത്തിൽ 17 കാരനെയും അറസ്റ്റ് ചെയ്തു. ഇതിൽ വന്ദേഭാരത് ട്രെയിനിന്റെ ചില്ല് പൊട്ടിയിരുന്നു. ട്രെയിനിൽ സ്ഥാപിച്ച സിസി ടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അന്വേഷണ സംഘത്തിൽ ആർ പി എഫ് എ എസ് ഐ ഷിജു, വിനോജ്,
ശ്രീരാജാരാകേഷ്, ജ്യോതിഷ് എന്നിവരുമുണ്ടായിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പാളത്തിൽ കല്ല് വച്ചതും ട്രെയിനിന് കല്ലെറിഞ്ഞതുമായ അഞ്ച് കേസുകളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ കാസർകോട് മാത്രം രജിസ്റ്റർ ചെയ്തത്. ആർപിഎഫും പൊലീസും ട്രാക്ക് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
Comments
Post a Comment