മദ്യലഹരിയില്‍ ഗേറ്റ് തുറക്കാനാകാതെ ഗേറ്റ് മാൻ, വാഹനങ്ങളുടെ നീണ്ടനിര; പിടിച്ചിട്ട് ട്രെയിനുകള്‍

കണ്ണൂർ: അടച്ച റെയില്‍വേ ഗേറ്റ് തുറക്കാനാകാതെ ഗേറ്റ് മാൻ. സിഗ്നല്‍ കിട്ടാതെ നടാലില്‍ തീവണ്ടികള്‍. നടാല്‍ഗേറ്റില്‍ വെള്ളിയാഴ്ച രാത്രി 8.30-ഓടെയായിരുന്നു സംഭവം.

കോയമ്ബത്തൂർ-കണ്ണൂർ എക്സ്പ്രസ് (16608) 20 മിനിട്ടോളം സിഗ്നല്‍ കിട്ടാതെ പിടിച്ചിട്ടു. മംഗളുരു-തിരുവനന്തപുരം മാവേലി എക്സ്പ്രസും അല്പസമയം പിടിച്ചിട്ടു. 

ഗേറ്റ്മാൻ സുധീഷ് മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇയാളെ പരിശോധനയ്ക്ക് അയച്ചു. ഗേറ്റ്മാനെ മാറ്റി പകരം ആളെ വച്ചാണ് തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് ഗേറ്റ് തുറക്കാതെ അടഞ്ഞുകിടന്നത്. ഗേറ്റിന് ഇരുവശവും വാഹനങ്ങളുടെ നീണ്ട നിരയുമുണ്ടായി. 

ഒരുഭാഗത്തേക്കുള്ള തീവണ്ടി കടന്നുപോയ ശേഷം താക്കോല്‍ ഉപയോഗിച്ച്‌ ഗേറ്റ് തുറക്കാനാവാത്ത ഗേറ്റ് മാന്റെ അസ്വാഭാവിക പ്രവർത്തനം കണ്ട് വാഹന ഡ്രൈവർമാർ ബഹളംവെച്ചു. ഈ സമയം സിഗ്നല്‍ കിട്ടാതെ മറ്റൊരു വണ്ടി ഗേറ്റിന് സമീപം നീർത്തിയിട്ടു. നാട്ടുകാർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് എടക്കാട് പോലീസ് സ്ഥലത്തെത്തി.

റെയില്‍വേ സ്റ്റേഷനില്‍നിന്ന് മറ്റൊരു ഗേറ്റ് മാനെ എത്തിച്ചാണ് ഗേറ്റ് സംവിധാനം നിയന്ത്രിച്ചത്. വിഷയം കണ്ണൂർ റെയില്‍വേ അധികൃതർ പാലക്കാട് ഡിവിഷൻ അധികൃതരെ അറിയിച്ചു. റെയില്‍വേ ഗേറ്റുകളില്‍ ഇപ്പോള്‍ വിമുക്തഭടൻമാർ ഉള്‍പ്പെടെ കരാർ നിയമനത്തിലുണ്ട്. ആറുമാസം മുമ്ബ് തൃക്കപ്പൂരില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ