ഗ്ലോബൽ ജോബ് ഫെയർ: പ്രചാരണ ക്യാമ്പയിൻ 19ന് തുടങ്ങും

കണ്ണൂർ: കണ്ണൂർ കോർപറേഷൻ ജനുവരി 11, 12 തീയതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന ഗ്ലോബൽ ജോബ് ഫെയർ പ്രചാരണത്തിൻ്റെ ഭാഗമായുള്ള ക്യാമ്പയിൻ 19ന് തുടങ്ങും. പദ്ധതികൾക്ക് മേയർ മുസ്‌ലിഹ് മഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അന്തിമ രൂപം നൽകി. ക്യാമ്പസുകളിൽ മേയർ മുസ് ലിഹ് മഠത്തിലും ഡെപ്യൂട്ടി മേയർ പി ഇന്ദിരയും കൗൺസിലർമാരും വിദ്യാർഥികളുമായി സംവദിക്കും. ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ച് വ്യാപാരി വ്യവസായികളുമായൊത്ത് മുഖാമുഖം, വ്‌ലോഗേഴ്സുമായുള്ള സംഗമം, പയ്യാമ്പലം ബീച്ചിൽ വാക്കിങ് വിത്ത് മേയർ, കണ്ണൂർ നഗരത്തിൽ മിനി മാരത്തൺ, റീൽസ് മത്സരം എന്നിവ നടക്കും. 19ന് രാവിലെ 10.30ന് പള്ളിക്കുന്ന് കൃഷ്ണ മേനോൻ വനിതാ കോളജിൽ ക്യാമ്പസ് ഇൻ മേയർ പരിപാടി തുടങ്ങും. ഉദ്യോഗാർഥികൾക്ക് www.kannurglobaljobfair.com എന്ന വെബ്സൈറ്റിലൂടെ ഗ്ലോബൽ ജോബ് ഫെയറിനായി രജിസ്റ്റർ ചെയ്യാം.


Comments