പൂവിന് പൊന്നുവില ; കിലോയ്ക്ക് 4500 ത്തിലെത്തി മുല്ലപ്പൂ വില

തമിഴ്‌നാട്ടിൽ മുല്ലപ്പൂവ് വില കിലോയ്ക്ക് 4500 രൂപയായി ഉയർന്നു. തുടർച്ചയായി മഴയിൽ മുല്ലപ്പൂക്കൃഷി നശിച്ചതും വിവാഹ സീസണായതിനാലുമാണ് വിലകൂടിയതെന്ന് വ്യാപാരികൾ പറഞ്ഞു. തമിഴ്‌നാടിന്റെ തെക്കൻജില്ലകളിലാണ് മുല്ലപ്പൂ കൃഷി കൂടുതലായി നടക്കുന്നത്.

ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെത്തുടർന്ന് തെക്കൻജില്ലകളിൽ പെയ്‌ത മഴയിൽ കൃഷിനാശം വ്യാപകമായിരുന്നു. ഏക്കറുകണക്കിന് മൂല്ലപ്പൂ കൃഷിയാണ് നശിച്ചത്. ഇതേത്തുടർന്ന് വിളവെടുപ്പ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാൻ കാരണമായതെന്ന് വ്യാപാരികൾ പറഞ്ഞു. ജനുവരിവരെ വിലയുയർന്നുതന്നെ തുടരുമെന്നും വ്യാപാരികൾ പറഞ്ഞു. തമിഴ്നാട്ടിൽ മൂല്ലപ്പൂവ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാസങ്ങളിലൊന്നാണ് ഡിസംബർ.


Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ