ഫാമിലി വെഡിങ് സെന്റർ കണ്ണൂർ ഷോറൂമിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു.

കളർഫുളായ പരിപാടികളോ‌ടെ ഒന്നാം പിറന്നാൾ ആഘോഷം ​ഗംഭീരമാക്കി കണ്ണൂർ ഫാമിലി വെഡ്ഡിം​ഗ് സെന്റർ. 'കണ്ണൂരിന്റെ ഇഷ്‌‌ടങ്ങളറിഞ്ഞ ഒരു വർഷം' എന്ന പരിപാ‌ടിയിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ IPS മുഖ്യാതിഥിയായി. ഫാമിലിയു‌ടെ ഏറ്റവും പുതിയ ടെലിവിഷൻ പരസ്യത്തിന്റെ ലോഞ്ചിം​ഗും പരിപാ‌ടിയിൽ ന‌ടന്നു.കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവെച്ച ഫാമിലി മെംബേഴ്സ് കമ്മീഷണറിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സ്റ്റാർ സിം​ഗർ ഫെയിം ദീപക് ജെ ആർ നയിച്ച സം​ഗീതനിശയും പരിപാ‌ടിയുടെ ഭാ​ഗമായി സംഘ‌ടിപ്പിച്ചിരുന്നു.

ഫാമിലി വെഡ്ഡിം​ഗ്​ സെന്റർ ചെയർമാർ ഇമ്പിച്ചി അഹമ്മദ്, മാനേജിങ് ഡയറക്ടർമാരായ അബ്ദുസലാം, മുജീബ് റഹ്മാൻ എന്നിവരുടെ സാന്നിധ്യത്തിൽ കണ്ണൂർ ഷോറൂം ജനറൽ മാനേജർ റിയാഖത്ത് സ്വാഗതവും, ​അസി. ജനറൽ മാനേജർ സുബെെർ നന്ദിയും പറഞ്ഞു.
മാനേജ്മെന്റ് അംഗങ്ങളായ നിഷാദ്, ജിതിൻ രാജ്, സിയാദ്, മിഷാൽ, ഇർഷാദ്, നിജാസ്, സാബിത്, ​ഗ്രാൻഡ് ഹോം ഡയറക്‌ടർ മൂസ എന്നിവർ പരിപാ‌ടിയിൽ സംബന്ധിച്ചു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ