മലയാളി മാസ്റ്റേഴ്സ് സംസ്ഥാന കായിക മേളയിൽ മുണ്ടേരി സ്വദേശിക്ക് മെഡൽ

നീലേശ്വരം പുത്തരിയടുക്കം ഇ എം എസ് സ്റ്റേഡിയത്തിൽ നടത്തിയ 43മത് മലയാളി മാസ്റ്റേഴ്സ് സംസ്ഥാന കായിക മേളയിൽ സ്വർണ മെഡൽ കരസ്ഥമാക്കി മുണ്ടേരി സ്വദേശി.

10,000, 5,000 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനവും സ്വർണ മെഡലും 1,500 മീറ്ററിൽ രണ്ടാം സ്ഥാനവും വെള്ളി മെഡലുമാണ് ഒ.സുനീഷ് നേടിയത്.

മുണ്ടേരി കോയ്യോട്ടു പാലം സ്വദേശികളായ സുകുമാരൻ-സാവിത്രി ദമ്പതികളുടെ മകനാണ് സുനീഷ്.

ജില്ലാ മലയാളി മാസ്റ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ നടന്ന മേളയിൽ 15 കാറ്റഗറിയിലായി 17 ഇനങ്ങളിൽ ആയിരത്തിലേറെ കായിക താരങ്ങളാണ് മത്സരിച്ചത്.

സംസ്ഥാന മത്സര വിജയികൾക്ക് ബെംഗളൂരുവിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാം. ദേശീയ മത്സര വിജികൾക്ക് കൊറിയയിൽ നടക്കുന്ന ലോക മത്സരത്തിലേക്കും അവസരം ലഭിക്കുന്നതാണ്.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ