കുന്നത്തൂര്‍ പാടിയില്‍ ഉത്സവം തുടങ്ങിയാലും പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയില്‍ ചടങ്ങുകള്‍ക്ക് സമയമാറ്റമോ മുടക്കമോ ഉണ്ടാകില്ല ; മടപ്പുര ഭാരവാഹികള്‍
കണ്ണൂർ :കുന്നത്തൂർ പാടി ദേവസ്ഥാനത്ത് ഉത്സവം തുടങ്ങിക്കഴിഞ്ഞാല്‍ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയില്‍ ചടങ്ങുകള്‍ക്കോ അടിയന്തിരാദികള്‍ക്കോ സമയമാറ്റമോ മുടക്കമോ ഇല്ലെന്ന് മടപ്പുര ഭാരവാഹികള്‍ അറിയിച്ചു .ഉത്തരകേരളത്തിലെ മുത്തപ്പൻ മഠങ്ങളുടെ മൂലസ്ഥാനമായ കുന്നത്തൂർപാടിയില്‍ ഡിസംബർ 17 നാണ് ഉത്സവം ആരംഭിക്കുന്നത്.
അതേ സമയം പറശ്ശിനിമടപ്പുരയില്‍ എല്ലാ ദിവസവും പുലർച്ചെ 5.30 മണി മുതല്‍ രാവിലെ 8.30 മണി വരെ തിരുവപ്പന വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്. സന്ധ്യയ്ക്ക് 6.15 മണി മുതല്‍ രാത്രി 8.30 മണി വരെ വെള്ളാട്ടവും ഉണ്ടായിരുത്തുന്നതാണ്.
കുട്ടികള്‍ക്കുള്ള ചോറൂണ്‍, രണ്ട് നേരവുമുള്ള അന്നദാനം ചായ, പ്രസാദം വിതരണം എന്നിവ യാതൊരു വിധ മാറ്റവുമില്ലാതെ തുടരുന്നതാണെന്നും ഇത് സംബന്ധിച്ച് ഭക്തജനങ്ങളുടെ ഇടയില്‍ സംശയം ഉണ്ടാക്കുന്ന രീതിയില്‍ ഉള്ള പല ഊഹാപോഹങ്ങളും പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പറശ്ശിനിമടപ്പുര ഭാരവാഹികള്‍ അറിയിച്ചു .
Comments
Post a Comment