ധര്‍മ്മശാല -ചെറുകുന്ന് റൂട്ടില്‍ ബസ് പണിമുടക്ക്

ധർമ്മശാല അഞ്ചാംപീടിക ചെറുകുന്ന് തറ റൂട്ടില്‍ സർവ്വീസ് നടത്തുന്ന ബസുകള്‍ ജനുവരി 3 മുതല്‍ അനിശ്ചിത കാല പണിമുടക്കു നടത്തുമെന്ന് ബസ്സുടമ സംഘടനകളും സംയുക്ത തൊഴിലാളി സംഘടനകളും അറിയിച്ചു.

തളിപ്പറമ്പ് ധർമ്മശാല അഞ്ചാംപീടിക ചെറുകുന്ന് തറ റൂട്ടില്‍ അടിപ്പാത നിർമ്മിച്ചിരിക്കുന്നത് ബസുകള്‍ക്ക് കടന്നുപോകുവാൻ പറ്റാത്ത രീതിയിലാണ്. ഈ വിഷയത്തില്‍ ബസുടമസ്ഥരുടെ സംഘടന നിരവധി തവണ അധികൃതർക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അനുകൂലമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച്‌ ഈ റൂട്ടില്‍ സർവ്വീസ് നടത്തുന്ന മുഴുവൻ ബസുകളും ജനുവരി 3 മുതല്‍ അനശ്ചിതകാലത്തേക്ക് സർവ്വീസ് നിർത്തിവെക്കുമെന്നാണ് ബസുടമസ്ഥ സംഘടനകളും, സംയുക്ത തൊഴിലാളി സംഘടനകളും അറിയിച്ചത്.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ