തലശ്ശേരി കടൽ പാലത്തിന് സമീപത്തെ വിവിധ ലോഡ്ജുകളിൽ സംയുക്ത പരിശോധന നടത്തി

തലശ്ശേരി കടൽ പാലത്തിന് സമീപത്തെ വിവിധ ലോഡ്ജുകളിൽ സബ് ഇൻസ്പെക്ടർ ദീപ്തിയുടെ നേതൃത്വത്തിൽ തലശ്ശേരി നഗരസഭ ആരോഗ്യവിഭാഗം, ഗവർമെന്റ് ഹോസ്പിറ്റൽ ആരോഗ്യവിഭാഗം റവന്യൂ വിഭാഗം, എൻജിനീയറിങ് വിഭാഗം എന്നിവർ സംയുക്ത പരിശോധന നടത്തി.
പരിശോധനയിൽ സ്ഥാപനങ്ങളുടെ ലൈസൻസ് അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് ശുചിത്വം ജൈവ അജൈവ മാലിന്യ സംസ്കരണത്തിന് ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ കെട്ടിടത്തിന്റെ നമ്പറുകൾ, അനധികൃത നിർമ്മാണം, കാലപ്പഴക്കം, സ്ട്രക്ചർ സ്റ്റെബിലിറ്റി തുടങ്ങിയവ പരിശോധിച്ചു.


കടൽപ്പാലം പരിസരത്ത് ജൈവ അജൈവ മാലിന്യങ്ങൾ കടലിലും പൊതുസ്ഥലത്തും വലിച്ചെറിയുന്നതിനെപറ്റിയും അതിഥി തൊഴിലാളികൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും പൊതു സ്ഥലത്ത് പുകവലിക്കുന്നതിനെകുറിച്ചും വെറ്റില, തമ്പാക്ക് മുറുക്കി തുപ്പുന്നതിനെക്കുറിച്ചും , മലമൂത്ര വിസർജനം നടത്തുന്നതിനെക്കുറിച്ചും വൃത്തിഹീനമായ ലോഡ്ജ് മുറികളിൽ അനുവദനീയമായതിൽ കൂടുതൽ എണ്ണത്തിൽ താമസിക്കുന്നതിനെക്കുറിച്ചും നഗരസഭയ്ക്ക് ധാരാളം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്യാപിറ്റൽ ലോഡ്ജ്, രാജധാനി ലോഡ്ജ്, കംഫർട്ട് ലോഡ്ജ്, ബീച്ച് ലോഡ്ജ്, അമ്പാസഡർ ലോഡ്ജ്, സീക്കിങ്ങ് ലോഡ്ജ്, അറേബ്യൻ ടവർ ലോഡ്ജ് തുടങ്ങിയവിടങ്ങളിൽ പരിശോധന നടത്തിയത്.


ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. തുടർന്നും കർശന പരിശോധനകൾ ഉണ്ടാകുമെന്ന് സംയുക്ത പരിശോധനാ സംഘം അറിയിച്ചു

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ