പൂക്കളുടെ മഹോത്സവം വരവായി കണ്ണൂർ പുഷ്പോത്സവം ജനുവരി 16ന് തുടങ്ങും

കണ്ണൂർ: കാനന്നൂർ ഡി സ്ട്രിക്റ്റ് ആഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം ജനുവരി 16ന് തുടങ്ങും. വ്യാഴാഴ്ച്ച വൈകിട്ട് ആറിന് കണ്ണൂർ പൊലീസ് മൈതാനിയിൽ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കലക്ടർ അരുൺ കെ വിജയൻ അദ്ധ്യക്ഷനാകും. മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസി. അഡ്വ. കെ.കെ രത്നകുമാരി എന്നിവർ മുഖ്യാതിഥിയാകും. സംസ്ഥാന കൃഷി അവാർഡ് ജേതാവായ കെ. ബിന്ദു, അഗസ്റ്റിർ തോമസ് എന്നിവരെ അനുമോദിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കൊണ്ടുവന്ന 12000 ചതുരശ്ര അടിയിൽ ഒരുക്കുന്ന വർണോദ്യാനം പുഷ്പോത്സവത്തിൽ ഏറ്റവും ആകർഷണീയമായ ഘടകമാണ്.

ഇത്തവണ രണ്ടു ലക്ഷം ആളുകളെ പ്രതീ ക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. കണ്ണാടിക്കൂട്ടിലുള്ള ജലത്തിൽ കൃത്രിമമായി നിർമ്മിക്കുന്ന അക്വാസ്കേപ്പിങ് എന്നിവ ഒരുക്കും.

സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങളായ ആറളം ഫാം, കരിമ്പം ഫാം, വെജിറ്റബ്ൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, അനർട്ട്, ഫിഷറീസ്, വനം വകുപ്പ് എന്നിവയുടെ പവലിയ നുകളും പുഷ്പോത്സവ നഗരിൽ ഒരുക്കിയിട്ടുണ്ട്. സന്ദർശകരുടെ സൗകര്യാർത്ഥം രുചികരമായ വിഭവങ്ങൾ ലഭിക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കായുള്ള ചിത്രരചനാ മത്സരം, പൂന്തോട്ട, പച്ചക്കറിത്തോട്ട മത്സരങ്ങൾ, പുഷ്പാലങ്കാര ക്ലാസുകൾ,വെജറ്റബിൾ കാർവിങ് മത്സരം, മൈലാ ഞ്ചിയിടൽ, കൊട്ടമടയൽ, പുഷ്പ റാണി, പുഷ്പരാജ മത്സരങ്ങൾ പുഞ്ചിരി മത്സരം, കാർഷിക ഫോട്ടോഗ്രാഫി, മൊബൈൽ ഫോട്ടോഗ്രാഫി ഫാബ്രിക് പെയിന്റിങ് മത്സരങ്ങൾ പുഷ്പോത്സവത്തിന്റെ ഭാഗ മായി സംഘടിപ്പിക്കും.

12 ദിവസങ്ങളിലായി നടക്കുന്ന പരിപടിയിൽ വിവിധ സെമിനാറുകൾ, ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ, വനിതാ കർഷക കൂട്ടായ്മ‌, ഭിന്നശേഷിക്കാരുടെ സ്നേഹസംഗമം, ബഡ്‌സ് സ്കൂൾ കലോത്സവം. കുട്ടി കർഷകസംഗമം എന്നിവ നടക്കും. 60 രൂപയാണ് പ്രവേശന ഫീസ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കും 80 വയസ് കഴിഞ്ഞ വയോജനങ്ങൾക്കും പ്രവേശനം സൗജന്യമായി രിക്കും.

27ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കലക്ടർ അരുൺ കെ വിജയന്റെ അദ്ധ്യക്ഷതയിൽ മന്ത്രി രാമചന്ദ്രൻ കടന്ന പ്പള്ളി ഉദ്ഘാടനം ചെയ്യും. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ നിതിൻരാജ് ഐ.പി എസ് നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ സെക്രട്ടറി പി.വി രത് നാകരൻ, യു.കെ.ബി നമ്പ്യാർ, എ.സി വൽസല, ടി.പി വിജയൻ, എം.കെ മൃദുൽ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ