കുറുനരി ആക്രമണം: കർഷകന് പരിക്ക്
മയ്യിൽ: കുറുനരിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്. നിരവധി വളർത്തു മൃഗങ്ങൾക്ക് കടിയേൽക്കുകയും ചെയ്തു.
കടൂർ ഒറവയലിലെ മന്നിയോടത്ത് പുരുഷോത്തമന്റെ (65) കൈക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
ഒറവയൽ കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്രത്തിന് സമീപം വയലിൽ ജോലി ചെയ്യുന്നതിന് ഇടയിലാണ് കടിയേറ്റത്.
സമീപപ്രദേശത്തെ പി ഉല്ലാസൻ, ഇളയടത്ത് രാജീവൻ എന്നിവരുടെ വളർത്തു മൃഗങ്ങൾക്കും കടിയേറ്റു.
Comments
Post a Comment