മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കലക്‌ഷൻ ഏജന്റിന് പൊള്ളലേറ്റു

ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കലക്‌ഷൻ ഏജന്റിന് പൊള്ളലേറ്റു.

കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്‌ഷൻ ഏജന്റായ ചേപ്പറമ്പ് ചേരൻ വീട്ടിൽ മധുസൂദനന് (68) ആണ് പൊള്ളലേറ്റത്.

ബാങ്ക് റോഡിലെ ചായക്കടയിൽ വച്ചാണ് സംഭവം. കീ പാഡുള്ള മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്.

ചെറിയ തോതിൽ തീ പടർന്ന് ഷർട്ട് കത്തി. വെള്ളമൊഴിച്ചു തീ അണച്ചു. തുടർന്ന് കൂട്ടുമുഖം സി എച്ച് സിയിൽ ചികിത്സ തേടി.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ