ഇന്ന് ദുരന്തനിവാരണ സൈറൺ മുഴങ്ങും
കണ്ണൂർ:
കേരള വാണിങ് ക്രൈസിസ് ആൻഡ് ഹസാർഡ്‌സ് മാനേ ജ്മെന്റ് സിസ്റ്റം പദ്ധതിയുടെ
ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച സൈറണുകൾ ചൊവ്വ വൈകിട്ട് അഞ്ചിന് മുഴങ്ങും. സൈക്ലോൺ ഷെൽട്ടർ, പൊന്ന്യം സ്രാമ്പി, പൊന്ന്യം വെസ്റ്റ്, ഗവ. എച്ച്എ സ്എസ് തിരുവങ്ങാട്, ഗവ. സിറ്റി എച്ച് എസ്‌എസ് തയ്യിൽ, പ്രീ മെട്രിക് ബോയ്‌സ് ഹോസ്റ്റൽ നടുവിൽ, ഗവ. എച്ച്എസ്എസ് ആറളം ഫാം, ഗവ. എച്ച്എസ്എസ് പെരിങ്ങോം എന്നിവിടങ്ങളിലാണ് സൈറൺ സ്ഥാപിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്ത് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
Comments
Post a Comment