നിങ്ങളുടെ നാട്ടില്‍ മയില്‍ എത്തിയോ? സന്തോഷിക്കേണ്ട, സംഭവിക്കാൻ പോകുന്നത് അറിഞ്ഞാല്‍ ഞെട്ടും
നമ്മുടെ ദേശീയ പക്ഷിയാണ് മയില്‍. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പക്ഷിയാണിത്. കോഴികളും ടർക്കികളുമൊക്കെ ഉള്‍പ്പെടുന്ന ജവമശെമിശറമല കുടുംബത്തിലെ അംഗമാണ് മയില്‍.
അതില്‍ പെട്ട 'പാവോ' ജനുസില്‍ ആണ് മയിലിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
1988 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയില്‍ മയിലിന്റെ എണ്ണത്തില്‍ 150 ശതമാനമാണ് വർധനയുണ്ടായത്. കേരളത്തില്‍ ഒരുകാലത്ത് അപൂർവമായി മാത്രം കണ്ടിരുന്ന മയിലുകള്‍ ഇന്ന് എണ്ണത്തില്‍ പെരുകി. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകള്‍ കൊണ്ടാണ് കേരളത്തില്‍ മയിലുകളുടെ എണ്ണത്തില്‍ ഇത്രയധികം വർധനയുണ്ടാകുന്നത്.
മയിലുകളുടെ എണ്ണപ്പെരുക്കം കാലാവസ്ഥാമാറ്റത്തിന്റെ ലക്ഷണങ്ങളിലൊന്നായാണ് വിദഗ്ധർ കാണുന്നത്. വരാനിരിക്കുന്ന വരണ്ട കാലാവസ്ഥയുടെ മുന്നറിയിപ്പ് കൂടിയാണ് മയിലുകള്‍. മയിലുകളുടെ എണ്ണം വർദ്ധിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. കേരളത്തില്‍ പാലക്കാട്, തൃശൂർ, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ ആയിരുന്നു മയിലുകള്‍ കൂടുതലായി ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വയനാട്ടിലെ വയല്‍ പ്രദേശങ്ങളില്‍ പോലും മയിലുകള്‍ കൂട്ടത്തോടെ എത്തുകയാണ്. വർഷങ്ങളായി നടത്തിവരുന്ന സംരക്ഷണ പദ്ധതികളും ഈ എണ്ണപ്പെരുക്കത്തിന് സഹായിച്ചിട്ടുണ്ടെന്നതും ചേർത്ത് വായിക്കേണ്ടതാണ്.
Comments
Post a Comment