പുതിയതെരുവിലെ ഗതാഗതക്കുരുക്ക്: ആലോചനയോഗം ചേർന്നു

കണ്ണൂർ: ദേശീയപാതയിൽ പുതിയതെരു മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കുന്നതുമായി ബന്ധപ്പെട്ട് കെ.വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. 
കണ്ണൂർ ആർ.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണൻ പദ്ധതി രൂപരേഖ അവതരിപ്പിച്ചു. 

ഗതാഗത പരിഷ്കരണത്തിനുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ ചർച്ചയായി. ജനുവരി 28ന് കലക്ടറേറ്റിൽ ചേരുന്ന ജില്ലാ ഗതാഗത കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും. വിശദമായ പഠനങ്ങൾക്ക് ശേഷമാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്.

 ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖലയായ പുതിയതെരുവിലെ പ്രശ്‌നം പഠിക്കുന്നതിനു വേണ്ടി ജില്ലാ ഭരണകൂടം ആർടിഒയെ നേരത്തെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി എം.എൽ.എ യുടെ നേതൃത്വത്തിൽ പുതിയതെരു ടൗണിൽ ആർ.ടി.ഒ, പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തിയിരുന്നു 

ചിറക്കൽ പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, എ.എസ്.പി ട്രെയിനി) ബി കാർത്തിക് , വളപട്ടണം എസ്.എച്ച്.ഒ ടി.പി സുമേഷ്, ബസ് തൊഴിലാളി പ്രതിനിധികൾ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, ബസ് ഓണേഴ്സ് പ്രതിനിധികൾ, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ