കോടമഞ്ഞിൽ കുളിച്ച് മലനിരകൾ: സന്ദർശക തിരക്കിൽ ഒടുവള്ളി

പ്രഭാതങ്ങൾക്ക് കുളിര് നൽകി കോടമഞ്ഞും തണുപ്പും. മലയോരത്തെ ഉയരം കൂടിയ മലനിരകളായ പൈതൽ മലയിലും പാലക്കയത്തും കരാമരം തട്ടിലുമെല്ലാം ഇക്കുറി നല്ല തണുപ്പുണ്ട്.

സൂര്യോദയ സമയത്ത് കുടക് മലനിരകളിൽ നിന്ന് കോടമഞ്ഞ് നൂൽ പോൽ ഇറങ്ങുന്നത് മനോഹരമാണ്.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇത് നേരിൽ കാണാൻ എത്തുന്നവരുടെ എണ്ണത്തിലും വൻ വർധനയുണ്ട്. രാവിലെ ഇരുചക്ര വാഹനങ്ങളിലും മറ്റുമായി നിരവധി ആളുകൾ എത്തുന്നുണ്ട്.

ഏഴരക്കുണ്ട് കാണാൻ എത്തുന്ന ആളുകളുടെ എണ്ണത്തിലാണ് വലിയ വർധന. ഒടുവള്ളി ഹാജി വളവിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അതിരാവിലെ എത്തുന്നത് നൂറ് കണക്കിന് ആളുകളാണ്.

ഇവിടെ നിന്നാൽ പൈതൽ മലയും കുടക് മലനിരകളും തൊട്ടടുത്തെന്ന പോലെ കാണാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ