മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ
പയ്യന്നൂർ: മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ.500 ലേറെ പേരാണ് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിൽസയിൽ കഴിയുന്നത്. 25 മുതൽ 28 രെ നടന്ന കളിയാട്ടത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്.
പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ, പയ്യന്നൂർ സഹകരണ ആശുപത്രി, മാതമംഗലം, പയ്യന്നൂർ എന്നിവിടങ്ങളിലെ മറ്റ് സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലെല്ലാം ഭക്ഷ്യവിഷബാധയേറ്റവരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
27 ന് ഭക്ഷണം കഴിച്ചവർക്കാണ് കൂടുതലും ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം. ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments
Post a Comment