പൂവത്തൂർ മഹാവിഷ്ണു ക്ഷേത്രം ഉത്സവം നാളെ കൊടിയേറും
കൂടാളി : പൂവത്തൂർ മഹാവിഷ്ണു ക്ഷേത്രം വാർഷികോത്സവം ആറിന് കൊടിയേറും. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും.
തിങ്കളാഴ്ച വൈകിട്ട് വിളംബര ഘോഷയാത്ര കുംഭം മഹാദേവ ക്ഷേത്രം, കക്കിക്കരി വയൽ മുത്തപ്പൻ ക്ഷേത്രം, കുംഭം ബസാർ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട് ക്ഷേത്രത്തിലെത്തും. തുടർന്ന് ദീപാരാധന, താന്ത്രിക കർമങ്ങൾ. ഭക്തി ഗാനമേള ഏഴ് മണിക്ക് നടക്കും.
ചൊവ്വാഴ്ച രാവിലെ ആറ് മുതൽ നാരായണീയ പാരായണം, 10-ന് ചാക്യാർകൂത്ത്, വൈകിട്ട് ആചാര്യ വരണം, തുടർന്ന് കൊടിയേറ്റം, വാദ്യഘോഷം, കേളി. രാത്രി ഒൻപതിന് തായമ്പക.
ബുധനാഴ്ച രാവിലെ 10-ന് ഭജന, ആധ്യാത്മിക പഠനക്ലാസ്, രാത്രി തിടമ്പ് നൃത്തം. വ്യാഴാഴ്ച ഏഴിന് തിടമ്പ് നൃത്തം.
വെള്ളിയാഴ്ച രാവിലെ വിവിധ പൂജകൾ, രാവിലെ 10-ന് ഉത്സവ ബലി. രാത്രി പഞ്ചവാദ്യം മേളം, തിടമ്പ് നൃത്തം.
ശനിയാഴ്ച രാവിലെ 10-ന് ഓട്ടൻ തുള്ളൽ. 12-ന് രാവിലെ ആറാട്ടോടെ ഉത്സവം സമാപിക്കും. 14-ന് പൂവത്തൂരമ്മക്ക് മകരപ്പൊങ്കാല.
Comments
Post a Comment