പെരളശേരിയിൽ ഹാപ്പിനസ് ഫെസ്റ്റിന് വർണാഭമായ തുടക്കം

 പെരളശ്ശേരി : നാടിനും നാട്ടുകാർക്കും സന്തോഷമെന്ന സന്ദേശവുമായി പെരളശേരി പഞ്ചായത്ത് സംഘടിപ്പിക്കുന്ന 'ഒപ്പം' ഹാപ്പിനസ് ഫെസ്റ്റിന് വർണാഭമായ തുടക്കം.

കേരള ഫോക്ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ ഉദ്ഘാടനംചെയ്തു.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എ വി ഷീബ, കെ കെ സുഗതൻ, എം ശൈലജ, പി കെ ബാലകൃഷ്ണൻ, കെ സി ജൂന തുടങ്ങിയവർ സംസാരിച്ചു.

ആദ്യദിവസം കുഞ്ഞരങ്ങ് അങ്കണവാടി കുട്ടികളുടെ കലോത്സവം അരങ്ങേറി. പഞ്ചായത്തിലെ മുഴുവൻ അങ്കണവാടിക ളിൽനിന്നുമായി 270 കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30 ന് സ്നേഹോത്സവമെന്ന പേരിൽ നടക്കുന്ന വയോജന കലോത്സവം അഴിക്കോടൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വയോജന കലാ മത്സരങ്ങളും വിവിധപരി പാടികളും നടക്കും. തുടർന്ന് ഹിതൈഷ്ണി ബിനീഷ് നയിക്കുന്ന ഗാനമേളയും പെൺമ കലാട്രൂപ്പ് അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. 11ന് ഹാപ്പിനസ് ഫെസ്റ്റ് സമാപിക്കും. സിനിമാ താരം സന്തോഷ് കീഴാറ്റൂർ പങ്കെടുക്കും.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ