സംസ്ഥാനത്ത് ജോലി സമയം പുന:ക്രമീകരിച്ചു: ഉച്ചക്ക് 12 മുതൽ മൂന്ന് വരെ വിശ്രമം

കണ്ണൂർ: സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുന:ക്രമീകരിച്ച് ലേബർ കമ്മീഷണർ.

ഉച്ചക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണം. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ എട്ട് മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കാൻ ലേബർ കമ്മീഷണർ നിര്‍ദേശം നൽകി.

ഫെബ്രുവരി 11 മുതൽ മെയ് പത്ത് വരെയാണ് നിയന്ത്രണം. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി.

നിർമാണ മേഖലയിലും റോഡ് നിർമാണ ജോലിക്കാർക്ക് ഇടയിലും കർശനമായി സമയ ക്രമീകരണം നടപ്പാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.


Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ