16 വർഷത്തെ സൗഹൃദവും പഠനയാത്രയും പി എച്ച് ഡി നേട്ടമായി; അഭിമാനമായി മാറി ശുഭയും നീതുവും

സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം മുതൽ തുടങ്ങിയ ഒരുമിച്ചുള്ള പഠനം ഗവേഷണം വരെ എത്തി എല്ലാവർക്കും അഭിമാനമായി മാറിയിരിക്കുകയാണ് ശുഭയും നീതുവും.  

രണ്ട് വിദ്യാർത്ഥിനികളുടെ നേട്ടം പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്നു. ഹയർസെക്കൻഡറി മുതൽ പി എച്ച് ഡി വരെയുള്ള പതിനാറ് വർഷം നീണ്ട പഠനയാത്രയുടെ കഥ പറയുകയാണ് എ ശുഭയും പി നീതുവും.

ഇരുവരും ഒന്നിച്ചാണ് പഠനത്തിന്റെയും ഗവേഷണത്തിന്റെയും വഴി തിരഞ്ഞെടുത്തത്. 

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ തളിപ്പറമ്പ് 
സർ സയ്യിദ് കോളേജിൽ ബോട്ടണി വിഭാഗം മേധാവി ഡോ: പി ശ്രീജ 
യുടെ കീഴിലാണ് രണ്ടു പേരും ഗവേഷണം പൂർത്തിയാക്കിയത്.  

ഇരുവരും സി എസ് ഐ ആർ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് കരസ്ഥമാക്കിയാണ് ഗവേഷണം ചെയ്തത്. 

നീണ്ട അഞ്ച് വർഷ ഗവേഷണങ്ങൾക്ക് ഒടുവിൽ ഇരുവരും ഒരേ ദിവസം 
പി എച്ച് ഡി പ്രബന്ധം സമർപ്പിക്കുകയും, ഡിസംബർ 20, 23 തീയതികളിൽ ഓപ്പൺ ഡിഫൻസ് വിജയകരമായി നടത്തുകയും ചെയ്തു.

സാമൂഹ്യ പാരിസ്ഥിതിക പ്രാധാന്യം ഉള്ള വടക്കേ മലബാറിലെ ക്ഷേത്ര കുളങ്ങളുടെ ആവാസ വ്യവസ്ഥയും സാമ്പത്തിക മൂല്യ നിർണയവും കേന്ദ്രീകരിച്ചാണ് ശുഭയുടെ പഠനം.

എത്ര കുളങ്ങൾ ഉണ്ടെന്നും,
നാശോ ൻമുഖമാവുന്നതു എന്തുകൊണ്ടെന്നും ,
ജൈവ വൈവിധ്യം എത്രയുണ്ടെന്ന് മനസ്സിലാക്കാനും ഭാവിയിലെ ജലക്ഷാമം പരിഹരിക്കാനും ഈ ഗവേഷണ പ്രബന്ധം സഹായിക്കും. 
  
 അതേസമയം, നീതു തന്റെ ഗവേഷണത്തിൽ കണ്ണൂർ ജില്ലയിലെ കാവുകൾ, തോടുകൾ,
അരുവികൾ,വെള്ളച്ചാട്ടങ്ങൾ,കുന്നുകൾ,കാടുകൾ എന്നിവിടങ്ങളിലെ bryophytukalude ജൈവവൈവിധ്യത്തെ വിശദീകരിച്ചു.

പുതിയ വർഗങ്ങളെ കേരളത്തിൽ നിന്ന് രേഖപ്പെടുത്തി.

ആരും അത്ര ശ്രദ്ധ കൊടുക്കാത്ത ഇത്തരം സസ്യ വർഗ്ഗങ്ങൾ ചെയ്യുന്ന ധർമം കൂടുതലായി അറിയാൻ ഈ പ്രബന്ധം സഹായിച്ചു.

ഇവർ 2015-ൽ സർവ്വകലാശാല തലത്തിൽ 
എം എസ് സി ബോട്ടണിയിൽ ഒന്നും രണ്ടും റാങ്ക് നേടിയ ചരിത്രവും ഉണ്ട്.

രാമന്തളി ജി എച്ച് എസ് എസിൽ ചേർന്ന് പഠനം തുടങ്ങിയ ഇരുവരും, പയ്യന്നൂർ കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ബിരുദവും, തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും ഒന്നിച്ചാണ് നേടിയെടുത്തത്.

രാമന്തളി സ്വദേശികളാണ് ശുഭയും നീതുവും. ആറ്റുപുറം ഈശ്വരൻ നമ്പൂതിരിയുടെയും സുശീലയുടെയും മകളാണ് ശുഭ.
ഭർത്താവ് നാരായണൻ

പി ലീന യുടെ മകളാണ് നീതു . ഭർത്താവ് ടി വി ഷജിൽ.

ഈ സ്നേഹബന്ധവും വിജയം നിറഞ്ഞ പഠനയാത്രയും പുതിയ തലമുറയിലേക്കുള്ള മുന്നേറ്റത്തിന് മികച്ച മാതൃകയായിരിക്കും.


Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ