ചാലോടിൽ പേപ്പട്ടിയുടെ അക്രമം; 5 പേർക്ക് കടിയേറ്റു

ചാലോടും പരിസര പ്രദേശത്തും പേപ്പട്ടി പരാക്രമം. 5 പേർക്ക് കടിയേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരക്കണ്ടി റോഡിൽ നിന്നു വന്ന നായ കാൽനടയാത്രക്കാരായ 2 പേരെയും വഴിയിൽ കണ്ട മറ്റു നായകളെയും കടിച്ചു.

നായയെ പിന്തുടർന്നെത്തിയ നാട്ടുകാർ നായയെ തല്ലിക്കൊന്നു. ചാലോടും പരിസര പ്രദേശത്തും തെരുവ് നായ ശല്യം രൂക്ഷമാണ്. കൊളോളം, ടവർ ‌സ്റ്റോപ്, തൊഴെ കൊളോളം, മുട്ടന്നൂർ ഭാഗങ്ങളിലായാണ് മറ്റൊരു നായ 3 പേരെയും ഒരു പശുവിനെയും കടിച്ചത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു

Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ