കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കവാടത്തിനു മുന്നില്‍ വാഹനങ്ങളുടെ കൂട്ടിയിടി

കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് കവാടത്തിനു മുന്നില്‍ ദേശീയ പാതയില്‍ താത്കാലിക സർവീസ് റോഡില്‍ ട്രക്ക് പിറകോട്ട് നീങ്ങി പിറകെ വന്ന കാറിലും കാറ് തൊട്ടു പിറകിലുണ്ടായിരുന്ന സ്വകാര്യ ബസിലുമിടിച്ചു.

ഇന്നലെ ഉച്ചക്ക് നടന്ന അപകടത്തില്‍ വൻ ദുരന്തം വഴി മാറിയത് തലനാരിഴക്കാണ്. ഇവിടെ സർവീസ് റോഡ് വളവും കയറ്റവുമാണ്. ഈ കയറ്റം കയറുന്നതിനിടയിലാണ് വലിയ ട്രക്ക് പിറകോട്ട് നീങ്ങിയത്. ഇത് തൊട്ടു പിറകിലുണ്ടായിരുന്ന കാറിന്‍റെ മുൻവശത്ത് ഇടിച്ചു. ഇടിയെ തുടർന്ന് പിറകോട്ട് നീങ്ങിയ കാർ പയ്യന്നൂർ ഭാഗത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്‍റെ മുൻഭാഗത്ത് ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. 

കാർ രണ്ട് വലിയ വാഹനങ്ങള്‍ക്കിടയില്‍പ്പെട്ടുവെങ്കിലും ആർക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് മെഡിക്കല്‍ കോളജ് റോഡിലേക്ക് പോകുന്ന സർവീസ് റോഡില്‍ ഗതാഗതം തടസപ്പെട്ടു.


Comments

Popular posts from this blog

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ