മേലെചൊവ്വയിൽ ഡിവൈഡറിന് മുകളിൽ കാർ കയറി
മേലെചൊവ്വ: ദേശീയ പാതയിൽ മേലെ ചൊവ്വയിൽ ഡിവൈഡറിന് മുകളിൽ കാർ കയറി. തിങ്കളാഴ്ച രാത്രി 7.15-ഓടെയാണ് സംഭവം. മേലെ ചൊവ്വ കവലയിൽ ഡിവൈഡർ തുടങ്ങിയിടത്ത് വച്ചാണ് കാർ കയറിയത്. ആർക്കും പരിക്കില്ല.
വിവാഹ ചടങ്ങിൽ പങ്കെടുത്ത് കോഴിക്കോടേക്ക് മടങ്ങി പോകുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ച് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.
ഡിവൈഡർ കാണാതിരുന്നതാണ് അപകടത്തിന് കാരണമായത്. പെയിന്റിങ് നടത്താത്തതിനാൽ ഡിവൈഡർ കരിപിടിച്ച് കിടക്കുക ആണെന്ന് നാട്ടുകാർ പറഞ്ഞു. പോലീസും നാട്ടുകാരും ചേർന്ന് കാർ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
Comments
Post a Comment