ഗുണ്ടാ വിളയാട്ടം തുടരുമ്പോഴും കണ്ണൂര്‍ പഴയ ബസ് സ്റ്റാൻഡിലെ പോലിസ് എയ്ഡ് പോസ്റ്റ് അടഞ്ഞു തന്നെ

കണ്ണൂർ: കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് സാമൂഹ്യ വിരുദ്ധരുടെയും ഗുണ്ടകളുടെയും താവളമായി മാറുമ്ബോള്‍ പൊലിസ് എയ്ഡ് പോസ്റ്റ് അടഞ്ഞുകിടക്കുന്നു.രാപ്പകല്‍ നൂറുകണക്കിന് യാത്രക്കാർ വന്നിറങ്ങുകയും ദീർഘദൂര ബസുകള്‍ക്കായി കാത്തു നില്‍ക്കുകയും ചെയ്യുന്ന ഇവിടം മദ്യപൻമാരുടെയും ലഹരിവില്‍പ്പനക്കാരുടെയും ലഹരി മാഫിയക്കാരുടെയും സ്ഥിരാം താവളമാണ് നിരവധി യാത്രക്കാർ ഇവിടെ നിന്നും പട്ടാപ്പകല്‍പോലുംപിടിച്ചു പറിക്ക് ഇരയായിട്ടുണ്ട്.
മദ്യപാനിയായ ഗുണ്ടയുടെ ഇരുമ്ബ് വടികൊണ്ടുള്ള തലയ്ക്ക് അടിയേറ്റ് തളിപ്പറമ്ബ് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടിട്ട് ഏകദേശം ഒരു വർഷം മാത്രമേയായിട്ടുള്ളു. പേരിന് പോലും പൊലിസ് ഇവിടേക്ക് എത്തി നോക്കുന്നില്ലെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും പരാതി. ആകെയുണ്ടായിരുന്ന പൊലിസ് എയ്ഡ് പോസ്റ്റും അടച്ചിട്ടിട്ട് വർഷങ്ങളായി. ഈ സാഹചര്യത്തില്‍ ഗുണ്ടാ വിളയാട്ടം പെരുകുന്നതിന് കാരണം പൊലിസിൻ്റെ അനാസ്ഥയാണെന്നാണ് വ്യാപാരി സംഘടനകള്‍ ആരോപിക്കുന്നത്.

പഴയ ബസ്റ്റാൻ്റിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ഗുണ്ടാ വിളയാട്ടത്തിനെതിരെ ശക്തമായ നടപടി സ്വീകരക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന കണ്ണൂർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പഴയ ബസ്റ്റാൻഡിലെ സന്തോഷ് ഹോട്ട് ആൻഡ് കൂള്‍ എന്ന സ്ഥാപനത്തിന് നേരെയാണ് അക്രമം നടന്നത് ലഹരി മാഫിയയുടെയും ചൂതാട്ടകേന്ദ്രത്തിൻ്റെയും ക്രിമിനലുകളുടെയും താവളമായി പഴയ ബസ്റ്റാൻ്റ് മാറിയിട്ട് മാസങ്ങളായി. പകല്‍ സമയങ്ങളില്‍ പട്ടികളെ പേടിച്ച്‌ നടക്കാൻ കഴിയാതെയും രാത്രികാലങ്ങളില്‍ മദ്യവില്‍പ്പനക്കാരുടെയും ക്രിമിനല്‍ സംഘങ്ങളുടെയും ഭയപ്പെടേണ്ട അവസ്ഥയാണ്. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങള്‍ ഇതിനൊക്കെ മറയാണ്. വ്യാപാരികള്‍ക്കും പൊതുജനത്തിനും പഴയ ബസ്റ്റാൻ്റ് നരകതുല്യമായി മാറിയിട്ടുണ്ട്. പശു ശല്യം സഹിക്കാവുന്നതിലപ്പുറവുമാണ്.

മേല്‍ വിഷയങ്ങള്‍ കോർപ്പറേഷൻ്റെയും ബന്ധപ്പെട്ടവരുടേയും അടുത്ത് പല തവണ രേഖാമൂലം അറിയിച്ചെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. നിലവിലെ പ്രതിസന്ധികള്‍ തരണം ചെയ്ത് പ്രയാസപ്പെട്ട് ജീവിതം തള്ളിനീക്കുന്ന വ്യാപാരികള്‍ക്ക് സമാധാനമായി വ്യാപാരം നടത്താനുള്ള സാഹചര്യം ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സ്വീകരിക്കേണ്ടി വരും കണ്ണൂർ മണ്ഡലം കമ്മറ്റി . പ്രസിഡന്റ് കെ വി സലിം,സെക്രട്ടറി ഷാഫി മുണ്ടേരി, മുസ ഷിഫ,പഴയ ബസ്റ്റാന്റ് യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ നാസർ കോട്ടഞ്ചേരി, സെക്രട്ടറി അസീസ് വടക്കുമ്ബാട്, അഹമദ് മെലടി എന്നിവർ സംസാരിച്ചു.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ