ഗതാഗതക്കുരുക്കിലമര്‍ന്ന് ദേശീയപാത ജങ്ഷൻ

ഗതാഗതക്കുരുക്കില്‍ പെട്ട് വലയുകയാണ് നീലേശ്വരം നഗരവും ഹൈവേ ജങ്ഷനും. ദേശീയപാത വികസത്തിന്റെ ഭാഗമായി നീലേശ്വരം പ്രവേശന കവാട ജങ്ഷൻ അണ്ടർ പാസ് നിർമാണം മൂലം വീതി കുറഞ്ഞത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.

ഹൈവേയില്‍ കൂടി കടന്നു പോകുന്ന വാഹനങ്ങളും നീലേശ്വരം നഗരത്തില്‍ പ്രവേശിക്കുന്നതും കടന്നു പോകുന്നതുമായ വാഹനങ്ങള്‍ ജങ്ഷനില്‍ എത്തുമ്ബോള്‍ എങ്ങോട്ടും പോകാൻ കഴിയാതെ നിശ്ചലമായി നില്‍ക്കേണ്ട അവസ്ഥയാണ്. ഇതുമൂലം വാഹനങ്ങള്‍ റോഡില്‍ കിലോമീറ്ററോളം നീണ്ട വരിയായി കിടക്കുന്നു. എന്നിട്ടും ട്രാഫിക് നിയന്ത്രിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനെ പോലും നിയമിക്കുന്നില്ല. 

ഹൈവേയിലെ ഗതാഗത സ്തംഭനം മൂലം രാജാ റോഡും ഗതാഗതക്കുരുക്കില്‍ അമരുന്നു. കൂടാതെ വീതി കുറഞ്ഞ റോഡിലെ അനിയന്ത്രിതമായ വാഹന പാർക്കിങ്ങും ഗതാഗത സ്തംഭനത്തിന് കാരണമാകുന്നു. ഇതുമൂലം ആംബുലൻസുകള്‍ അടക്കം കുരുക്കില്‍ പെടുന്ന കാഴ്ചയും കാണാം. ദേശീയപാതയില്‍ നിന്ന് അഞ്ചു മിനിറ്റില്‍ ബസ് സ്റ്റാൻഡില്‍ എത്തുന്ന ബസുകള്‍ക്ക് ഇപ്പോള്‍ അര മണിക്കൂർ സഞ്ചരിക്കേണ്ടി വരുന്നു. മാത്രമല്ല ഗതാഗത സ്തംഭനത്തില്‍ നിന്ന് രക്ഷനേടാൻ ദീർഘദൂര ബസുകള്‍ സ്റ്റാൻഡില്‍ കയറാതെ ഹൈവേയില്‍ കൂടി സഞ്ചരിക്കുന്നു.



Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ