മുണ്ടേരിയിലെ വീട്ടിൽ മോഷണം: അതിഥി തൊഴിലാളി കസ്റ്റഡിയിൽ

മുണ്ടേരി: വീട്ടിൽ മോഷണം നടത്തിയ ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അതിഥി തൊഴിലാളി കസ്റ്റഡിയിൽ.

അസം ജാനിയ ബാർപ്പേട്ടയിലെ സദ്ദാം ഹുസൈൻ (24) ആണ് ചക്കരക്കൽ പോലീസ്‌ പിടിയിലായത്.

മുണ്ടേരി ചിറക്ക് സമീപം പണ്ടാര വളപ്പിൽ ആയിഷയുടെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ ആണ് സംഭവം. ആയിഷയുടെ ഭർത്താവ് സുലൈമാന്റെ രണ്ട് മൊബൈൽ ഫോണുകളാണ് കവർന്നത്. 

മോഷണത്തിനിടെ വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടെന്ന് മനസ്സിലാക്കിയ മോഷ്‌ടാവ് ഏറെ സമയം വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ഓടിരക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ സുലൈമാൻ അടുക്കള ഭാഗത്തെ മുറിക്കകത്ത് പൂട്ടിയിടുക ആയിരുന്നു. മുറിയിൽ ഉണ്ടായിരുന്ന ഉലക്ക ഉപയോഗിച്ച് വാതിൽ പൊളിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്.

വീട്ടിലെ അലമാരയിൽ സൂക്ഷിച്ച റോൾഡ് ഗോൾഡ് സ്വർണമാണെന്ന് കരുതി മോഷ്‌ടാവ് കൊണ്ടുപോയി. ചക്കരക്കൽ പോലീസും സ്‌ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്ന് നടന്ന വിശദ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ