കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് യാത്രക്കാർക്ക് പരുക്ക്

മയ്യിൽ: കാര്യംപറമ്പിൽ കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് യാത്രക്കാർക്ക് പരുക്ക്. വൈകിട്ട് ഏഴോടെ കർണാടക റജിസ്ട്രേഷനിനുള്ള കാറാണ് റോഡിന് അരികിലെ ട്രാൻസ്ഫോമർ തകർത്ത് അപകടത്തിൽപെട്ടത്.

കാര്യംപറമ്പിലെ റോഡിന്റെ വീതി കുറവും പോറോലം ഭാഗത്തേക്കുള്ള പോക്കറ്റ് റോഡിൽ നിന്ന് വാഹനങ്ങൾ പ്രധാന റോഡായ മെക്കാഡം ടാറിങ് നടത്തിയ മയ്യിൽ കാഞ്ഞിരോട് റോഡിലേക്ക് പ്രവേശിക്കുമ്പോൾ മയ്യിൽ തായംപൊയിൽ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്.

കൂടാതെ പ്രധാന റോഡിലെ വളവും അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഒട്ടേറെ അപകടങ്ങളാണ് ഇവിടെ നടന്നത്.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ