പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍സല്‍ സര്‍വീസ് നിര്‍ത്തലാക്കി

പയ്യന്നൂർ: വടക്കൻ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളില്‍ ഒന്നായ പയ്യന്നൂർ റെയില്‍വേ സ്‌റ്റേഷനില്‍ പാർസല്‍ സർവീസ് നിർത്തലാക്കി.

തിങ്കളാഴ്ച മുതല്‍ പാർസല്‍ സർവിസ് നിർത്തിവെച്ചു എന്നറിയിച്ചാണ് റെയില്‍വേ ഉത്തരവിറങ്ങിയത്.

പയ്യന്നൂരിനു പുറമെ പാലക്കാട് ഡിവിഷനു കീഴിലെ നിലമ്ബൂരിലും പൊള്ളാച്ചിയിലും ഒരു വർഷം മുമ്ബ് പാർസല്‍ സർവിസ് നിർത്തിവെച്ച്‌ ഉത്തരവിറങ്ങിയിരുന്നു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിക്കുകയായിരുന്നു.

എന്നാല്‍, ഒരു വർഷത്തിനുശേഷം വീണ്ടും ഈ സേവനം റെയില്‍വേ നിർത്തിവെച്ച്‌ ഉത്തരവിറക്കുകയായിരുന്നു.

40 വർഷത്തിലധികമായി പയ്യന്നൂരിന് വിദേശ ഡോളർ നേടി തരുന്ന ഞണ്ട്, ചെമ്മീൻ കയറ്റുമതി ഇതോടെ നഷ്ട‌മാകും. മാത്രമല്ല, സ്റ്റേഷനിലെ നാല് അംഗീകൃത പോർട്ടർമാരുടെ ജോലിയും ഇതോടെ പ്രതിസന്ധിയിലാവും. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് പരിശീലന കേന്ദ്രം, കണ്ണൂർ ഗവ.മെഡിക്കല്‍ കോളജ്, ഗവ. ആയുർവേദ കോളജ്, മൂന്നോളം എൻജിനീയറിങ് കോളജുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആശ്രയിക്കുന്ന സ്റ്റേഷനാണ് പയ്യന്നൂർ.

പയ്യന്നൂരിലും പരിസരങ്ങളിലുമുള്ളവർ ഇനി പാർസല്‍ അയക്കാൻ കണ്ണൂർ സ്റ്റേഷനെ ആശ്രയിക്കണം. മത്സ്യങ്ങള്‍ കയറ്റി അയക്കുന്നവർക്ക് ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, രണ്ടു മിനിറ്റില്‍ താഴെ സ്റ്റോപ്പുകളുള്ള സ്റ്റേഷനുകളില്‍ പാർസല്‍ സർവിസ് വേണ്ടെന്നതാണ് റെയില്‍വേ നിലപാട്. ഇത് യാഥാർഥ്യമായാല്‍ പ്രധാന ജങ്ഷനുകളില്‍ മാത്രമായി പാർസല്‍ സർവിസ് പരിമിതപ്പെടും. ഇത് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷനുകളെ വികസിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുമ്ബോഴാണ് പാർസല്‍ സർവിസിന് ചുവപ്പു കൊടി കാണിച്ചത്. ഇതിനിടയില്‍ ചില സ്റ്റേഷനുകള്‍ തരംതാഴ്ത്താനുള്ള ശ്രമവും പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ