ചക്ക പറിക്കാൻ കയറി, പ്ലാവിൽ കുടുങ്ങി ; ഒടുവിൽ രക്ഷകരായെത്തി അഗ്നിരക്ഷാസേന

കണ്ണൂർ: ചക്ക പറിക്കാൻ പ്ലാവിൽ കയറി മുകളിൽ അകപ്പെട്ട ആളെ അഗ്നി രക്ഷാസേന രക്ഷിച്ച് താഴെയിറക്കി. കാപ്പാട് കള്ളു ഷാപ്പിനു സമീപത്തെ ബിജേഷ് (40) ആണ് വീട്ടുവളപ്പിലെ പ്ലാവിൽ 35 അടിയോളം മുകളിൽ കുടുങ്ങിയത്. മുകളിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.

കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളായ സി.വിനേഷ്, രാഗിൻ കുമാർ, എ.എഫ് ഷിജോ എന്നിവർ മരത്തിനു മുകളിൽ കയറി സാഹസികമായി റോപ് റെസ്ക്യൂ ഉപകരണങ്ങൾ ഉപയോഗിച്ച് ആളെ സുരക്ഷിതമായി താഴേക്ക് ഇറക്കുകയായിരുന്നു. രക്ഷാ പ്രവർത്തനത്തിന് സ്‌റ്റേഷൻ ഓഫിസർ ടി.അജയൻ, ഗ്രേഡ് അസി.സ്റ്റേഷൻ ഓഫിസർ എം.രാജീവൻ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ