ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്
കണ്ണൂർ: സംസ്ഥാനത്ത് രണ്ട് ദിവസം ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇതിൻ്റെ ഭാഗമായി ഒൻപത് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നും നാളെയും തൃശൂർ, പാലക്കാട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.
Comments
Post a Comment