ധർമ്മശാല - പറശ്ശിനിക്കടവ് റോഡിൽ ഹോട്ടലിൽ തീപിടുത്തം.

ഗ്യാസ് സിലിണ്ടറില്‍ നിന്ന് വാതകം ചോർന്നാണ് തീപിടുത്തം ഉണ്ടായത്.
 തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.
ഗ്യാസ് സിലിണ്ടറില്‍ നിന്ന് വാതകം ചോർന്ന് തീപിടിക്കുകയായിരുന്നു.
ഹോട്ടലിന്റെ മുൻഭാഗം പൂർണ്ണമായും കത്തിയമർന്നു.

മുൻ ഭാഗത്തെ കൗണ്ടറിലെ ഭക്ഷണ സാധനങ്ങളും ഫർണിച്ചറും മറ്റും തീപിടുത്തത്തിൽ നശിച്ചു.
ഹോട്ടലിലെ ജീവനക്കാരും നാട്ടുകാരും തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിശമന സേനാഗംങ്ങളും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ