കൊട്ടത്തലച്ചി കുരിശുമല കയറ്റത്തിന് നാളെ തുടക്കമാകും
കൊട്ടത്തലച്ചി കുരിശുമല കയറ്റത്തിന് നാളെ തുടക്കമാകും. ചെറുപുഴ ചൂരപ്പടവിലെ കൊട്ടത്തലച്ചി മലയിലേക്ക് വലിയ നോമ്ബിലെ എല്ലാ വെള്ളിയാഴ്ചയും നടത്തി വരുന്ന മലകയറ്റമാണ് നാളെ ആരംഭിക്കുന്നത്.
മൈലാടൂർ ജെയിംസിന്‍റെ വീടിനു സമീപമുള്ള ഗ്രോട്ടോയില്‍ നിന്ന് രാവിലെ 6.45ന് ജപമാല റാലിയോടെ ആരംഭിക്കുന്ന മലകയറ്റം 7.30ന് ആനക്കുഴിയില്‍ നിന്ന് ക്രിസ്തുവിന്‍റെ പീഡാനുഭവത്തെ അനുസ്മരിച്ച് കുരിശിന്‍റെ വഴിയെ മലമുകളിലെത്തും.
തുടർന്ന് 8.10ന് വിശുദ്ധ കുർബാനയും നൊവേനയും നടക്കും. തിരുക്കർമങ്ങള്‍ക്ക് ഇടവക വികാരി ഫാ. ആന്‍റണി മറ്റക്കോട്ടില്‍ കാർമികത്വം വഹിക്കും. നോമ്ബുകാലത്തെ എല്ലാ വെള്ളിയാഴ്ചയിലേയും ദുഖവെള്ളി, പുതുഞായർ എന്നീ ദിവസങ്ങളിലെ തിരുക്കർമങ്ങള്‍ക്കായി ഇടവക വികാരിയുടെയും ഭരണസമിതിയുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണു നടന്നുവരുന്നത്.
Comments
Post a Comment